എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വ്യവസായം ധനസഹായം കൊടുത്ത് നടത്തിയ ആദ്യത്തെ പഠനമാണ്. ആ കണ്ടെത്തലുകള്‍, ആഗോളതപനത്തിന്റെ ഭീഷണിയെക്കുറിച്ച് 1965 ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണിന്റെ Science Advisory Committee ഒരു റിപ്പോര്‍ട്ട് നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചു. എണ്ണ വ്യവസായികളുടെ ആ വര്‍ഷത്തെ സമ്മേളനത്തില്‍ അന്നത്തെ American Petroleum Institute പ്രസിഡന്റായ Frank Ikard മുന്നറീപ്പ് നല്‍കി, “ഈ റിപ്പോര്‍ട്ട് വികാരപരവും, ഭയമുണ്ടാക്കുന്നതും പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്. മലിനീകരണത്തിന്റെ മഹാദുരന്ത പ്രത്യാഘാതത്തില്‍ നിന്ന് ലോക ജനതയെ രക്ഷിക്കുന്നതിന് ഇനിയും സമയമുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ടിന്റെ സത്ത. എന്നാല്‍ സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.” American Petroleum Institute പിന്നീട് ദശാബ്ദങ്ങളോളം ചെയ്തത് കാലാവസ്ഥാ മാറ്റത്തെ വിസമ്മതിക്കുന്നതിന് ധനസഹായം കൊടുക്കുക എന്ന പരിപാടിയായിരുന്നു. അതോടൊപ്പം അവര്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ തടയുകയും ചെയ്തു.

— സ്രോതസ്സ് democracynow.org | Nov 21, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s