ഷെവ്രോണിന്റെ 30 ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയില്‍ ചോര്‍ന്നു

പ്രധാന എണ്ണക്കമ്പനിയായ Chevronന്റെ 30 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും വെള്ളവും തെക്കന്‍ കാലിഫോര്‍ണിയയിലെ വരണ്ട creek ല്‍ ചോര്‍ന്നു. ചോര്‍ച്ചയില്‍ കൂടുതലും വെള്ളമാണെങ്കിലും ഏകദേശം 10 ലക്ഷം ലിറ്റര്‍ ക്രൂഡോയിലും ചോര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. ഈ ചോര്‍ച്ച തടയണമെന്ന് കാലിഫോര്‍ണിയയുടെ Division of Oil, Gas and Geothermal Resources തലവന്‍ ആവശ്യപ്പെട്ടു. കമ്പനി അതിനോട് പ്രതികരിക്കാത്തതിനാല്‍ ചോര്‍ച്ച തടയുകയും ഇനി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികളും എടുക്കണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

— സ്രോതസ്സ് ecowatch.com | 07/16/2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ