BlackRock ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജറാണ്. അവര്‍ക്ക് US$6.5 ലക്ഷം കോടി ആസ്തികളുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനേക്കാളും വലുതാണ് അവര്‍ എന്നതില്‍ നിന്ന് നിങ്ങള്‍ അവരുടെ വലുപ്പത്തെക്കുറിച്ച് ഒരു ധാരണ കിട്ടും. ഫോസിലിന്ധനങ്ങളില്‍ BlackRock തുടര്‍ന്നും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് $9000 കോടി ഡോളറിന്റെ മൂല്യ ശേഷണവും അവസര വിലയും അവരുടെ നിക്ഷേപങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് IEEFA കണക്കാക്കുന്നു. ഇത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണെന്ന് IEEFA പറഞ്ഞു. $9000 കോടി ഡോളറിന്റെ നിക്ഷേപ നഷ്ടത്തിന്റെ 75% വും വന്നിരിക്കുന്നത് ExxonMobil, Chevron, Royal Dutch Shell. BP എന്നീ നാല് കമ്പനികളില്‍ നടത്തിയ നിക്ഷേപത്തിനാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇവയെല്ലാം മോശമായാണ് കമ്പോളത്തില്‍ പ്രവര്‍ത്തിച്ചത്.
— സ്രോതസ്സ് priceofoil.org | Aug 2, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.