അമേരിക്കയുടെ വിവിധ സഖ്യ രാജ്യങ്ങളിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍മാരെ, Facebook Inc ന്റെ WhatsApp ഉപയോഗിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകള്‍ ഏറ്റെടുക്കാനായി ലക്ഷ്യം വെച്ചു എന്ന് ഈ കമ്പനിയുടെ അന്വേഷണവുമായ പരിചിതരായ ആളുകള്‍ പറഞ്ഞു. WhatsApp ന്റെ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളാണ് ഈ വിവരം പുറത്തുവിട്ടത്. 5 ഭൂഖണ്ഡങ്ങളിലെ കുറഞ്ഞത് 20 രാജ്യങ്ങളിലെയെങ്കിലും ഉന്നത ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും ആണ് ഇത് ലക്ഷ്യം വെച്ചത്. അതില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഉള്‍പ്പെടും. ഹാക്കിങ് ടൂള്‍ വികസിപ്പിച്ച ഇസ്രായേലിലെ NSO Group ന് എതിരെ WhatsApp കേസ് കൊടുത്തിട്ടുണ്ട്.
— സ്രോതസ്സ് reuters.com | Christopher Bing, Raphael Satter | Oct 31, 2019
സകല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ വിദേശ കമ്പനികളുടെ വക്താക്കളാണല്ല. എന്തിന് ആധാര്‍ ഡാറ്റ പോലും സൂക്ഷിക്കുന്നത് വിദേശ കമ്പനികളുടെ സെര്‍വ്വറുകളിലാണ്. വിവരം കെട്ട ജനം!
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.