15.01.2020:
* ജെഫ് ബെസോസിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കാട്ടുതീയിൽ ശ്വാസംമുട്ടുന്ന ഓസ്ട്രേലിയയ്ക്കായി ശതകോടീശ്വരനായ ലോകത്തെ ഏറ്റവും സമ്പന്നനായ ആമസോണ് കമ്പനി തലവന് ജെഫ് ബെസോസ് പ്രഖ്യാപിച്ച സഹായധനം പര്യാപതമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം. 690,000 യുഎസ് ഡോളർ സഹായധനമായി നൽകുന്നുവെന്നാണ് ബെസോസിന്റെ പോസ്റ്റ്.
– അതില് അത്ര ദേഷ്യപ്പെടേണ്ട കാര്യമില്ല. ലോകത്തെ എല്ലാ പലചരക്ക് കച്ചവടക്കാരുടേയും ഒരു സാധാരണ സ്വഭാവം മാത്രമാണ് ഏറ്റവും വലിയ പലചരക്ക് കച്ചവടക്കാരനായ ബെസോസ് കാണിച്ചത്.
* പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയുടെ യോഗം; കടകളടച്ചും നഗരത്തില്‍ നിന്നുമാറിയും നാട്ടുകാര്‍
ആലപ്പുഴയിലെ വളഞ്ഞ വഴിയിലായിരുന്നു ഇത്തരത്തിലൊരു നീക്കം ആദ്യം നടന്നത്. ബി.ജെ.പിയുടെ പരിപാടി നാട്ടുകാര്‍ ഒന്നടങ്കം ബഹിഷ്‌കരിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. വ്യാപാരികള്‍ കടകളടക്കുകയും നാട്ടുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു മാറി പോവുകയും ചെയ്തു. കുറ്റ്യാടിയില്‍ ബഹിഷ്കരണം തുടര്ന്നു.
– ഇതാണ് ശരിയാ ഹര്ത്താല്. ജനം സ്വയം ഹര്ത്താല് നടത്തുന്ന അവസ്ഥ. ഇതാണ് ശരിയായ രാഷ്ട്രീയ പ്രതികരണം. ഗുണ്ടായിസം നടത്തുകയല്ല വേണ്ടത്.
* Jews lived peacefully in Muslim countries before the idea of Zionism sowed tension btwn friends & neighbors. Zionists needed Jews to fill their nascent State. They caused antisemitism & then claimed to provide a safe haven. Tactic used till today!
https://mobile.twitter.com/TorahJews/status/1201325883329581056?p=v