03.01.2020:
* “നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു. അതുകൊണ്ട് സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികള്‍ ചണ്ഡീഗഢിലെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കെതിരെ ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജിന് പരാതി കൊടുത്തു.”
ഇതാണ് ശരിക്കും രാജഭക്തി. ഏതൊ ഒരു നിയമം വന്നു. പക്ഷേ അതുമായി ഒരു ബന്ധമില്ലെങ്കിലും അതിന്റെ പേരില്‍ ജനം പീഡനം അനുഭവിക്കേണ്ടതായി വരുന്നു. ആധാറിന്റെ സമയത്തും ഇതാണ് സംഭവിച്ചത്. സര്‍ക്കാരുണ്ടാക്കുന്ന നിയമങ്ങളെല്ലാം ആള്‍ക്കൂട്ടപോലീസിനെ നിര്‍മ്മിക്കുന്ന തരത്തിലാണ്. ഇത്തരം എല്ലാ നിയമങ്ങളേയും എതിര്‍ക്കുക.
* ജക്കാര്‍ത്തയിലെ 20+ വര്‍ഷത്തിലേക്കും ഏറ്റവും വലിയ മഴക്ക് ശേഷം ഇന്‍ഡോനേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ 26 പേര്‍ മരിച്ചു.
* കമ്പനിയുടെ കാര്‍ബണ്‍ ഉദ്‍വമനത്തെ വിമര്‍ശിച്ച ധീരരായ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആമസോണ്‍ ഭീഷണിപ്പെടുത്തുന്നു
* സിഡ്നിക്ക് ചുറ്റും തീയുടെ വലയം
The ring of fire around Sydney
The ring of fire around Sydney is as angry and as frightening as we’ve seen. 20,000 people are tonight in the path of the mega fire rolling down the Blue Mountains into the town of Lithgow. #9News | http://9News.com.au