19.01.2020:
* ഗാന്ധി സ്മൃതിയില്‍ നിന്നും ഗാന്ധി വധത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ മാറ്റിയത്.
അവസാന നിമിഷങ്ങളുള്‍പ്പെടെ ഗാന്ധിയുടെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും പകര്‍ത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ എടുത്ത ഗാന്ധി കൊല്ലപ്പെടുന്നതിന്റെയും മരണാന്തര ചടങ്ങുകളുടേയും വിവിധ ഫോട്ടോകളായിരുന്നു മന്ദിരത്തിന്റെ ചുമരുകളിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം താന്‍ സ്മൃതി സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് അവിടെ വലിയ ടിവി സ്‌ക്രീനുകള്‍ വെച്ചിരിക്കുന്നത് കണ്ടതെന്നും ഇതില്‍ യാതൊരു ക്രമമോ കൃത്യമായ വിശദീകരണമോ കൂടാതെ ചിത്രങ്ങള്‍ വന്നുപോകുകയാണെന്നും തുഷാര്‍ ഗാന്ധി ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
https://www.doolnews.com/gandhis-great-grandson-thushar-gandhi-critises-central-government-and-modi-on-removing-photos-of-gandhi-assassination-from-gandhi-memorial.html
* മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയെയും പരാജയപ്പെടുത്തി ബാരിപ ബഹുജന്‍ മഹാസംഘ്; തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന് ബി.ജെ.പി
അകോല: മഹാരാഷ്ട്രയിലെ അകോല ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന ബാരിപ ബഹുജന്‍ മഹാസംഘിന് വിജയം. അദ്ധ്യക്ഷ സ്ഥാനത്തേക്കും ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കും ബാരിപ ബഹുജന്‍ മഹാസംഘ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഏഴ് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നു.
https://www.doolnews.com/baripa-bahujan-mahasangh-of-prakash-ambedkar-win-at-maharashtra.html
* ദവീന്ദര്‍ സിങ്ങിനും പുല്‍വാമയ്ക്കുമിടയിലെ കടങ്കഥകള്‍
ഇക്കഴിഞ്ഞ ജനവരി 11-ന് ദവീന്ദര്‍ സിങ്ങിനെ ജമ്മു കാശ്മിര്‍ പോലിസ് അറസ്റ്റ് ചെയ്തപ്പോള്‍ അത് ഇന്ത്യന്‍ ഭരണകൂടത്തിലെ ഉന്നതരെയോ രഹസ്യപ്പോലിസ് മേധാവികളെയൊ ഞെട്ടിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്തിരിക്കാനിടയില്ല. ദവീന്ദര്‍ സിങ് നിഷ്‌കളങ്കനും ശുദ്ധരില്‍ ശുദ്ധനുമാണെന്ന് ഇവരാരും തന്നെ കരുതിയിരിക്കാനുമിടയില്ല. കാരണം 15 വര്‍ഷം മുമ്പു തന്നെ ദവീന്ദര്‍ സിങ്ങിനെതിരെ അഫ്സല്‍ ഗുരു വ്യക്തമായ ആരോപണം ഉന്നയിച്ചിരുന്നു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു അഭിഭാഷകനെഴുതിയ കത്തില്‍ ദവീന്ദറിനെതിരെ ഉന്നയിച്ച ആരോപണം ഗുരുതരമായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് എന്ന ഭീകരനെ ഡെല്‍ഹിയിലെത്തിക്കാന്‍ തന്നോടാവശ്യപ്പെട്ടത് ദവീന്ദറായിരുന്നുവെന്നാണ് അഫ്സല്‍ ഗുരു പറഞ്ഞത്.
ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമെന്തെങ്കിലും ഉണ്ടായതായി അറിയില്ല. കസ്റ്റഡിയിലെടുക്കുന്നവരെ നിര്‍ദ്ദയം പീഡിപ്പിക്കുന്ന സ്വഭാവമുള്ളയാളാണ് ദവീന്ദര്‍ എന്നതും ഇടക്കാലത്ത് പുറത്ത് വന്നിരുന്നു. പക്ഷേ, ഇതിന്റെയൊന്നും പേരില്‍ ദവീന്ദറിന് എന്തെങ്കിലും പ്രശ്നം നേരിട്ടതായി അറിവില്ല. 2018-ല്‍ ജമ്മു കാശ്മീര്‍ സംസ്ഥാന സര്‍ക്കാരിന്റെ അത്യുന്നത ബഹുമതികളിലൊന്ന് ദവീന്ദറിന് കിട്ടുകയും ചെയ്തു.
ദവീന്ദര്‍ ഹിസ്ബുള്ള ഭീകരരെ ഡെല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. അപ്പോള്‍ അഫ്സല്‍ ഗുരുവിന്റെ ആരോപണങ്ങളെക്കുറിച്ച് പോലിസിന് എന്താണ് പറയാനുള്ളത്? പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ദവീന്ദറിന് എന്തെങ്കിലും പങ്കുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഇന്ത്യയിലെ പൗരസമൂഹം മറുപടി അര്‍ഹിക്കുന്നുണ്ട്. പക്ഷേ, മറുപടി ലഭിക്കുമോ എന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. രാഷ്ട്രവുമായി ബന്ധപ്പെട്ട കറുത്ത അദ്ധ്യായങ്ങള്‍ പലപ്പോഴും പ്രഹേളികകളായി തുടരുകയാണ് പതിവ്.
2001 ഡിസംബര്‍ 13-നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടത്. ഈ കേസിലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ ഉള്ളുകള്ളികള്‍ ഇപ്പോഴും പൊതുസമൂഹത്തിന് അജ്ഞാതമാണ്. കടങ്കഥയ്ക്കുള്ളിലെ പ്രഹേളികയെന്നാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ നന്ദിത ഹക്സര്‍ ഇതെക്കുറിച്ച് പറഞ്ഞത്. അഫ്സല്‍ ഗുരുവിന് നീതിപൂര്‍വ്വമായ വിചാരണ കിട്ടിയില്ലെന്ന് നന്ദിത തുറന്നടിക്കുകയും ചെയ്തു. പാര്‍ലമെന്റ് ആക്രമണം വിശകലനം ചെയ്തുകൊണ്ടുള്ള അരുന്ധതി റോയിയുടെ ലേഖനവും ദവീന്ദര്‍ സിങ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്.
https://www.mathrubhumi.com/news/columns/vazhipokkan/the-way-between-davindar-singh-and-pulwama-attack-vazhipokkan-1.4451649
* ഇറക്കിവിടാൻ ടിപി സെൻകുമാർ ആരാണ്..?തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ | TP SENKUMAR PRESS MEET_TVM NEWS
* https://twitter.com/naukarshah/status/1218106601363726336?p=v