22.01.2020:
* നിര്‍ഭയയുടെ അമ്മ സോണിയയെ മാതൃകയാക്കണമെന്ന പരാമര്‍ശം; ഇന്ദിര ജെയ്‌സിങ്ങിനെ വിമര്‍ശിച്ച് ബി.ജെ.പി [പുരോഗമനകാരികള്‍ക്ക് സ്ഥലകാലബോധമില്ലാത്തതിന്റെ കുഴപ്പമാണിത്. നിര്‍ഭയയുടെ അമ്മയോട് മാപ്പ് കൊടുക്കണമെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ട് നിര്‍ഭയയുടെ അമ്മ അങ്ങനെയായെന്ന് പഠിച്ച്, അതിനതിരെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.]
* ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു [ദയവ് ചെയ്ത് മാധ്യമ, സോഷ്യല്‍ മീഡിയാ പൊങ്ങച്ച പ്രകടനങ്ങള്‍ കണ്ട് അത് അനുകരിക്കാന്‍ ശ്രമിക്കരുതേ. കാട്ടിലെ ജീവികളെ വെറുതെ വിടുക. അല്ലാതെ കര്‍ഷ കൈയ്യറ്റം കാരണം തന്നെ അവ വളരെ കഷ്ടപ്പെടുകയാണ്.]
* ‘ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു’; ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തണം [ഉദ്യോഗസ്ഥരുടെ കുതന്ത്രമാണ് ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് വേണ്ട എന്ന തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പ്രത്യേകിച്ച് നിയമം മാറ്റേണ്ട എന്ത് കാര്യം. ഓട്ടോ തൊഴിലാളികള്‍ക്ക് ഇലക്ട്രിക് ഓട്ടോകളോട് വിരോധം ഉണ്ടാക്കി, ഇപ്പോള്‍ തുടങ്ങിയ കമ്പനി പൊളിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ തന്ത്രം. കിട്ടാനുള്ളതെല്ലാം കിട്ടിയല്ലോ. ഇനി പൊളിക്കുക. അത്രമാത്രം. ഓട്ടോ തൊഴിലാളികളുടെ സമരത്തെ പിന്‍തുണക്കുന്നു.]