ചില അടിപിടയില്‍ യഹൂദര്‍ ഉള്‍പ്പെട്ടിരിക്കുന്നു, എന്നാല്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ചിട്ടില്ല

Members of the Israeli security forces guard ultra-Orthodox Jews in an Arab neighborhood of the divided West Bank city of Hebron, Nov 23, 2019

പതിനായിരക്കണക്കിന് യഹൂദര്‍ നഗരം സന്ദര്‍ശിക്കുന്ന വേളയില്‍ ഹെബ്രോണിലെ യഹൂദരുമായുള്ള അടിപിടിയില്‍ 10 പാലസ്തീന്‍കാര്‍ക്ക് മുറിവേറ്റു എന്ന് നിവാസികള്‍ പറഞ്ഞു. ഇസ്രായേല്‍ നിയന്ത്രിക്കുന്ന ഇസ്രായേല്‍ സൈന്യം സുരക്ഷിതമാക്കിയ പ്രദേശത്ത് പാലസ്തീന്‍ നിവാസികളെ ആക്രമിച്ച വിവിധ സംഭവങ്ങളില്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്ചിട്ടില്ല. യഹൂദ സംസ്കാരം അനുസരിച്ച് എബ്രഹാമിന്റെ ഭാര്യ സാറയെ അടക്കം ചെയ്തിരിക്കുന്നത് ഹെബ്രോണില്‍ ആണ്. വാരാന്ത്യത്തില്‍ സാറയുടെ ജീവിതം വിവരിക്കുന്ന തോറ(Torah) വായനയുടെ വാര്‍ഷിക ചക്രത്തിലെ അഞ്ചാം ആഴ്ച തോറ ഭാഗം ആയ “Chayei Sarah” ആചരിക്കാനായാണ് ഇസ്രായേലിലെ യഹൂദര്‍ Hebron ലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച അസാധാരണമാം വിധം അക്രമം വര്‍ദ്ധിച്ചു എന്ന് ഇസ്രായേല്‍ സ്രോതസ്സുകള്‍ പറഞ്ഞു.

— സ്രോതസ്സ് jewsforjusticeforpalestinians | Nov 25, 2019

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ