ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 കിലോമീറ്റര്‍ നീളമുള്ള 20-ഇഞ്ച് Pegasus പൈപ്പ് ലൈന്‍ Patoka, Ill. ല്‍ നിന്ന് Nederland, Texas വരെ എത്തുന്നു. പടിഞ്ഞാറന്‍ ക്യാനഡയില് നിന്നുള്ള Wabasca Heavy crude ആയിരുന്നു അതിലൂടെ കൊണ്ടുപോയിരുന്നത്. സാധാരണയില്‍ നിന്ന് കൂടുതല്‍ കട്ടിയുള്ള bitumen അടങ്ങിയ dilbit എന്ന ക്രൂഡ് ആണത്. ജലം ഉപയോഗിച്ച് അവിടം വൃത്തിയാക്കാന്‍ കഴിയില്ല. 2010 ല്‍ മിഷിഗണിലെ Kalamazoo നദിയില്‍ നടന്ന ഒരു ചോര്‍ച്ചയില്‍ 37.8 ലക്ഷം ലിറ്റര്‍ dilbit ആണ് ചോര്‍ന്നത്. അന്ന് പൈപ്പ് ലൈന്‍ നടത്തിപ്പുകാരായ Enbridge ന് $82 കോടി ഡോളറില്‍ അധികം ചിലവായി.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.