കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല്‍ സാല്‍വഡോര്‍ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല്‍ കോടതി ശരിവെച്ചു. 1980 ല്‍ അമേരിക്കന്‍ പൌരന്‍മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില്‍ Carlos Eugenio Vides Casanova നെ El Salvador ല്‍ ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില്‍ ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു കുടിയേറ്റ ജഡ്ജി പ്രഖ്യാപിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വളരെ അടുത്ത ഒരാളാണ് Vides. 1983 – 1989 കാലത്ത് സാല്‍വഡോറിലെ പട്ടാള ഭരണത്തില്‍ പ്രതിരോധ മന്ത്രിയായിരുന്നു ഇയാള്‍. അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ഇയാളേയും മറ്റ് ഉദ്യോഗസ്ഥരേയും ആ മരണങ്ങളുടെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാനായി കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കക്കാരെ ബലാല്‍സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതിന്റേയും രാഷ്ട്രീയ തടവുകാരെ പീഡിപ്പിക്കുകയും ചെയ്തതിന്റേയും മതിയായ തെളിവുകളുണ്ട് എന്ന് കഴിഞ്ഞ ആഴ്ചയിലെ Board of Immigration Appeals വിധിയില്‍ പറയുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് Vides താമസിക്കുന്നത്. അയാള്‍ക്ക് കേന്ദ്ര അപ്പീല്‍ കോടതിയില്‍ പോകാനാകും.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.