ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍ ഡയോക്സൈഡ് ഭൂ ഉപരിതലത്തെ ഓസോണിന്റേയും സൂഷ്മകണികളുടേയും മുന്നോടിയാണ്. പ്രധാനമായും അത് വരുന്നത് വാഹനങ്ങളില്‍ നിന്നും ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുമാണ്. Houston ല്‍ പെട്രോകെമിക്കല്‍ ശുദ്ധീകരണശാലകളും വ്യാവസായിക പ്രവര്‍ത്തനങ്ങളും ഇത് പുറത്തുവിടുന്നു. NASA യുടെ സ്പെക്ട്രോമീറ്റര്‍ ഡാറ്റയും സെന്‍സസ് വിവരങ്ങളും ഉപയോഗിച്ച് ജനസംഖ്യാസ്പദമായ നൈട്രജന്‍ ഡയോക്സൈഡ് നിലയെ പരിശോധിക്കാനായി ഗവേഷകര്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് താഴ്ന്ന സാമ്പത്തിക വരുമാനമുള്ള, വെള്ളക്കാരല്ലാത്തവരും, ഹിസ്പാനിക്കുകളും താമസിക്കുന്ന സ്ഥലങ്ങളിലാണ്. ഇതിന് വിപരീതമായി മലിനീകരണം ഏറ്റവും കുറവുള്ള സ്ഥലത്ത് ഉയര്‍ന്ന വരുമാനമുള്ള വെള്ളക്കാരാണ് താമസിക്കുന്നത്. വ്യാവസായിക സ്രോതസ്സുകളും വലിയ ഡീസല്‍ വണ്ടികളുടേയും സാമീപ്യം കാരണമാണ് ഈ അസമാനത ഉണ്ടാകുന്നത്.
— സ്രോതസ്സ് American Chemical Society | Aug 5, 2020
ഇതിനെ ഒരു വര്‍ഗ്ഗസമരമായി കാണില്ല എന്നതും ഒരു വര്‍ഗ്ഗസമരമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.