അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് നല്‍കും.
സംസ്ഥാന സര്‍ക്കാരുകള്‍ക്കും, നഗരങ്ങള്‍ക്കും സര്‍ക്കാര്‍ ബാങ്ക് കുറഞ്ഞ വായ്പ ചിലവ് ഉറപ്പാക്കും. പൊതു infrastructure പദ്ധതികള്‍ക്ക് ധനസഹായം നല്‍കും. ചെറിയ ബിസിനസുകള്‍ക്ക് കുറഞ്ഞ പലിശയില്‍ കുറഞ്ഞ ഫീസില്‍ വായ്പകള്‍ നല്‍കുന്നത് വഴി സംരംഭകത്വത്തിന് പ്രോത്സാഹനം നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കേന്ദ്ര അംഗീകാരം കിട്ടാനുള്ള വഴി നിര്‍മ്മിക്കുന്നതിലും Fed accounts, പോസ്റ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ ഡോളര്‍ പ്ലാറ്റ്ഫോം എന്നിവയുമായി ഇടപെടാനുള്ള ചട്ടക്കൂട് കണ്ടെത്താനും ഈ നിയമം സഹായിക്കും.
— സ്രോതസ്സ് corporatecrimereporter.com | Oct 31, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.