ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി

Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 – 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍.

— സ്രോതസ്സ് commondreams.org | Dec 30, 2020

എന്നാല്‍ അര്‍ജന്റീനയിലെ കോണ്‍ഗ്രസ് പാസാക്കിയ Safe Abortion Law ഭരണഘടനാ വിരുദ്ധമാണെന്നും അതിന്റെ നടത്തിപ്പ് തടയുന്നു എന്നും Chaco പ്രവശ്യയിലെ ഒരു കോടതി വിധിച്ചു. ഗര്‍ഭഛിദ്രവിരുദ്ധ സംഘം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി Marta Aucar ഈ വിധി പ്രഖ്യാപിച്ചത്.

— സ്രോതസ്സ് telesurenglish.net | 29 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ