ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്.

‘tails’, ‘Amnesiac Incognito Live System’, കൂടെ ‘linux’, ‘ USB ‘,’ CD ‘, ‘secure desktop’, ‘ IRC ‘, ‘truecrypt’ എന്നോ ‘ tor ‘ എന്നോ ഒക്കെ വെബ്ബില്‍ തെരഞ്ഞവരുടെ IP വിലാസം മുദ്രവെക്കുകയും പിന്‍തുടരുകയും ചെയ്യുന്നു.

Linux Journal കൂടാതെ privacy.li, FreeProxies.org, HotSpotShield, MegaProxy, FreeNet, Centurian, അനോണി മെയില്‍ സേവനമായ MixMinion തുടങ്ങിയ സൈറ്റുകളുടെ സന്ദര്‍ശകരേയും അവര്‍ നിരീക്ഷിക്കുന്നുണ്ട്.

— സ്രോതസ്സ് in.techspot.com | 2016

[എത്ര മഹത്തായ സ്വതന്ത്ര ലോകം. കഷ്ടം. ലിബറലിസത്തിന്റെ പുതിയ ഏടാണ്.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ