സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന് Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil പോലുള്ള കമ്പനികളില്‍ നിന്ന് ജനപ്രതിനിധിക്ക് കിട്ടുന്ന ഓരോ $10,000 ഡോളറിനനുസരിച്ച് പരിസ്ഥിതി അനുകൂല നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള സാദ്ധ്യത 2% വീതം കുറയുന്നു. Environmental Politics എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ 1990 – 2010 കാലത്ത് കിട്ടിയ സംഭാവയുടെ ഡാറ്റയാണ് പഠന വിധേയമാക്കിയത്. ഡമോക്രാറ്റുകളെ സംബന്ധിച്ചടത്തോളം സംഭാവനക്ക് കൂടുതല്‍ ശക്തമായ ഫലമാണ് ഉണ്ടാകുന്നത്. അവര്‍ പരിസ്ഥി അനുകൂല നിയമത്തിന് വോട്ട് ചെയ്യാതിരിക്കുന്നത് 3%.
— സ്രോതസ്സ് grist.org | Jul 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.