ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 – 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകത്തിലെ ലക്ഷ്യങ്ങളെ തിരിച്ചറിയുന്നതിന് സഹായിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം National Geospatial Intelligence Agency ലും ജോലി ചെയ്തു.
ഡ്രോണ്‍ പദ്ധതി പുറത്തുവിട്ടതിന് ഒന്നാം ലോക മഹായുദ്ധ കാലത്തെ Espionage Act പ്രകാരം മാര്‍ച്ചില്‍ Daniel Hale നെ കുറ്റക്കാരനാണെന്ന് വിധിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ വിധി പറയും. അമേരിക്കയുടെ ആസൂത്രിത കൊലപാതകത്തിലെ തന്റെ പങ്കിനെക്കുറിച്ച് അതിയായ കുറ്റബോധം പ്രകടിപ്പിക്കുന്ന ഒരു കത്ത് ജഡ്ജിക്ക് ഹേല്‍ അയച്ചുകൊടുത്തു.
— സ്രോതസ്സ് democracynow.org | Jul 26, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.