കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ ചര്‍ച്ചകളില്ലാതെ സമാനമായ ബഹളത്തോടെയായിരുന്നു അവ പാസാക്കിയതും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ : Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020; Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020; Essential Commodities (Amendment) Act, 2020 എന്നിവയാണ്. 2 pm ന് സഭ പിരിഞ്ഞു. കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

— സ്രോതസ്സ് downtoearth.org.in | 29 Nov 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#farmersprotest

ഒരു അഭിപ്രായം ഇടൂ