രാഷ്ട്രീയക്കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഫോണുകളില്‍ നിയമവിരുദ്ധമായി കടന്ന് ചാരപ്പണി നടത്തിയ ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ പെഗസസിനെക്കുറിച്ച് അന്വേഷണം നടത്താനായി പശ്ഛിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് Madan B Lokur, മുമ്പത്തെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് Jyotirmay Bhattacharya ഉള്‍പ്പെട്ട രണ്ട് അംഗ കമ്മീഷനെ വെച്ചത് ഡിസംബര്‍ 17 ന് ചീഫ് ജസ്റ്റീസ് N V Ramana യും Surya Kant ഉം Hima Kohli ഉം തലവനായുള്ള സുപ്രീം കോടതിയുടെ ഒരു ബഞ്ച് stay ചെയ്തു.
ഡല്‍ഹി ആസ്ഥാനമായ ബൌദ്ധിക സംഘടനയായ Global Village Foundation Public Charitable Trust ആണ് ആ ആവശ്യവുമായി സുപ്രീംകോടതിയില്‍ പെറ്റീഷന്‍ കൊടുത്തത്. പെറ്റീഷന്‍ കൊടുത്തവരെ പ്രതിനിധാനം ചെയ്തത് വക്കീല്‍ Harish Salve (മുമ്പത്തെ Solicitor General of India) ഉം Mahesh Jethmalani ആയിരുന്നു.
2015 ല്‍ ആയിരുന്നു ഈ സംഘടന രൂപീകരിച്ചത്. Rashtriya Swayamsevak Sangh (RSS) മായും ഹരിയാനയിലെ BJP സര്‍ക്കാരുമായും അടുത്ത ബന്ധമുള്ളതാണ് അത്.
— സ്രോതസ്സ് newsclick.in | Ravi Nair, Abir Dasgupta | 31 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.