Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. “ആസാമീസ് ജനങ്ങള്‍ക്ക്” “ഭരണഘടനാപരമായ സംരക്ഷണം” നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
ഗോഹട്ടി ഹൈക്കോടതി മുമ്പത്തെ ജഡ്ജി ആയ Biplab Kumar Sarma ആയിരുന്നു പുതിയ കമ്മറ്റിയുടെ ചെയര്‍മാന്‍. കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം 9 ല്‍ നിന്ന് 12 ആയി കൂട്ടി. പുതിയ അംഗങ്ങളില്‍ All Assam Students Union (AASU) ന്റെ ഉപദേശകനായ Samujjal Bhattacharjee ഉം ഉണ്ടായിരുന്നു.
Pegasus Project പങ്കാളികള്‍ വിശകലനം ചെയ്ത ആയിരക്കണിക്കിന് ചോര്‍ന്ന പട്ടികയിലെ ഫോണ്‍ നമ്പരുകളില്‍ Bhattacharjee യുടെ നമ്പരും ഉണ്ടായിരുന്നു.
— സ്രോതസ്സ് thewire.in | Sangeeta Barooah Pisharoty | 21/Jul/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.