ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു.

എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del Ecuador, CONAIE) നെ നയിക്കുന്നതിൽ അദ്ദേഹം സഹായിച്ചു. ഇക്വഡോറിലെ സർക്കാർ എണ്ണക്കമ്പനിയായ EP PetroEcuador ന്റെ ജോലിക്കാർ A’i Cofán പ്രദേശത്ത് പ്രവേശിക്കുന്നത് തടയാനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വന സംരക്ഷകരുടെ സംഘം റോഡുകൾ തടഞ്ഞിരുന്നു. 1,200 ആളുകളുള്ള A’i Cofán രാജ്യത്തെ എണ്ണ പദ്ധതികൾ രണ്ടായി വിഭജിക്കുന്നു.

എണ്ണ ഖനനം വലിയ നാശമാണ് ഇക്വഡോർ ആമസോണിലും അവിടുത്തെ താമസക്കാരിലും ഉണ്ടാക്കുന്നത്. മൊത്തം 65 എണ്ണ പദ്ധതിക്കാണ് സർക്കാർ അംഗീകാരം കൊടുത്തിരിക്കുന്നത്. അതിൽ 63 എണ്ണവും ആദിവാസി മേഖലകളിലാണ്. കഴിഞ്ഞ ദശാബ്ദത്തിൽ മൊത്തം 1,202 എണ്ണ ചോർച്ച ഇക്വഡോർ ആമസോണിലുണ്ടായിട്ടുണ്ട് എന്ന് സർക്കാർ സമ്മതിക്കുന്നു.

— സ്രോതസ്സ് hrw.org | March 3, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ