ഇസ്രായേൽ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ വിദൂര പ്രദേശങ്ങളിലുള്ള തങ്ങളുടെ വീടുകൾ 30 പാലസ്തീൻ കുടുംബങ്ങൾ ഉപേക്ഷിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ വർഷങ്ങളായുള്ള പീഡനങ്ങളും, അക്രമവും സഹിക്കാൻ വയ്യാതെ ബലം പ്രയോഗിച്ചാണ് അവരെ പുറത്താക്കുന്നത്.
കൂടുതൽ ആക്രമണങ്ങളെ ഭയപ്പെടുന്ന ജോർദാൻ താഴ്‍വരയിലെ കാലിമേയിക്കുന്ന Bedouin Mleihat വംശത്തിലെ അംഗങ്ങൾ ഇരുമ്പ് ഷീറ്റുകളും, മരത്തിന്റെ പലകകളും കൊണ്ട് നിർമ്മിച്ച അവരുടെ വീടുകൾ പൊളിച്ചുമാറ്റി.
“കുടിയേറ്റക്കാർ ആയുധധാരികളാണ്. അവർ ഞങ്ങളെ ആക്രമിക്കുന്നു. ഇസ്രായേലി സൈന്യം അവരെ സംരക്ഷിക്കുന്നു. അവരെ നിർത്താനായി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. ഇനി അധികം ഞങ്ങൾക്ക് സഹിക്കാനാകില്ല. അതുകൊണ്ട് ഞങ്ങൾ പോകാൻ തീരുമാനിച്ചു,” എന്ന് 50 വയസ് പ്രായമുള്ള 7 കുട്ടികളുടെ അച്ഛനായ Mahmoud Mleihat പറഞ്ഞു.
— സ്രോതസ്സ് democracynow.org | Aug 10, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.