ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ 900 കിലോ ബോംബ് വീണു. അതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിലെ കാമ്പസുകളിലും അടിച്ചു. “ഒരു 900 കിലോ ബോംബ് ഭൂമിയിൽ വീണാൽ അവിടെ ദ്രാവകമായി മാറും. ഒരു ഭൂമികുലുക്കത്തിന്റെ ഫലമാണ് അനുഭവിക്കുക,” എന്ന് സൈനിക വിദഗ്ദ്ധനായ Marc Garlasco പറയുന്നു.
ഒക്റ്റോബർ 11 ന് ഒരു വെളുത്ത ട്രക്ക് ഹാർവാർഡ് സർവ്വകലാശാലയുടെ മുമ്പിലെത്തി. ട്രക്കിന്റെ വശത്ത് LED വിളക്കുളാൽ തെളിച്ച് ഡസൻ കണക്കിന് വിദ്യാർത്ഥികളുടെ ചിത്രം ഉണ്ടായിരുന്നു. “ഹാർവാർഡിലെ മുൻനിര യഹുദവിരുദ്ധർ” എന്നാണ് ആ ചിത്രങ്ങളുടെ താഴെ എഴുതിയിരുന്നത്. ഒരു വെബ്സൈറ്റിന്റെ വിലാസവും അവിടെ കൊടുത്തിരുന്നു.
വലതുപക്ഷ സംഘമായ Accuracy in Media ആണ് ആ ട്രക്ക് കൊണ്ടുവന്നത്. Harvard Palestine Solidarity Committee യുടെ ഒരു കത്തിൽ ഒപ്പുവെച്ച കുട്ടികളെ ലക്ഷ്യം വെച്ചാണ് അവർ അത് ചെയ്തത്.
— സ്രോതസ്സ് thenation.com | James Bamford | Nov 17, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.