വിദ്യാര്‍ത്ഥികള്‍ യേലിനെതിരെ കേസ് കൊടുക്കുന്നു

Disabilities Act ലംഘിച്ചുകൊണ്ട് മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് Yale University ലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും മുമ്പത്തെ വിദ്യാര്‍ത്ഥികളും Ivy League വിദ്യാലയത്തിനെതിരെ കേസ് കൊടുക്കുന്നു. ആത്മഹത്യ പ്രവണതയോ മാനസികമായി ചികില്‍സ നടത്തിയതോ ആയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ നിന്ന് പിന്‍മാറണമെന്ന് യേല്‍ നിര്‍ബന്ധിക്കുന്നു എന്ന് കേസില്‍ പറയുന്നു. പിന്‍മാറാന്‍ വിസമ്മതിച്ച ചില വിദ്യാര്‍ത്ഥികളെ സ്വമേധയാ അല്ലാതെ പിന്‍വലിപ്പിച്ചു. — സ്രോതസ്സ് democracynow.org | Dec 05, 2022

വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി

വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി

അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍

വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്

മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്