ലൈംഗികാരോപണത്തിനിടക്ക് NYPD ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

NYPDയുടെ ഉന്നത റാങ്കിങ് ഉള്ള പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്ന് രാജിവെച്ചു. അയാൾക്കെതിരെ സേനയിലെ കൂടെ ജോലിചെയ്യുന്നവരോട് ലൈംഗിക favors ആവശ്യപ്പെടുന്നതായി ആരോപണമുണ്ടായിരുന്നു. NYPD യേയും ആദംസ് സർക്കാരിനേയും പിടിച്ചുകുലുക്കുന്നതാണ് പുതിയ ആരോപണങ്ങൾ. Chief of Department Jeffrey Maddrey ക്ക് എതിരെ അയാളുടെ ഓഫീസിലെ administrative സ്ഥാനം വഹിച്ചിരുന്ന Lt. Quathisha Epps ലൈംഗിക പീഡന പരാതി കൊടുത്ത് മണിക്കൂറുകൾക്ക് അകം ആയിരുന്നു Maddrey രാജിവെച്ചത്. Epps ന് ശമ്പളമായി $4 ലക്ഷം ഡോളർ കൊടുത്തു എന്നതിന്റെ … Continue reading ലൈംഗികാരോപണത്തിനിടക്ക് NYPD ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു

യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

ഫോസിലിന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവരുന്നതിനാൽ തങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ മൊണ്ടാന സംസ്ഥാനം ലംഘിക്കുകയാണെന്ന കേസിൽ ഒരു കൂട്ടം യുവജനങ്ങൾക്ക് അനുകൂലമായി മൊണ്ടാനയിലെ ഒരു ജഡ്ജി വിധിച്ചു. “ശുദ്ധവും ആരോഗ്യകരവുമായ പരിസ്ഥിതി ഉണ്ടാകാനുള്ള അടിസ്ഥാന ഭരണഘടനപരമായ അവകാശ പരാതിക്കാർക്കുണ്ടെന്നും അതിൽ കാലാവസ്ഥയും ഉൾപ്പെടും,” എന്നും മൊണ്ടാന ജഡ്ജി Kathy Seeley വിധിയിൽ എഴുതി. “മൊണ്ടാനയുടെ പരിസ്ഥിതിയിൽ കാലാവസ്ഥാ ആഘാതം ഉണ്ടാക്കുകയും ദോഷമുണ്ടാക്കുകയും injury ഉണ്ടാക്കുകയും ചെയ്യുന്നതിൽ മൊണ്ടാനയുടെ ഉദ്‍വമനവും കാലാവസ്ഥാ മാറ്റവും പ്രധാന ഘടകമാണ്”. 5 - … Continue reading യുവജനങ്ങൾക്ക് ആരോഗ്യകരമായ കാലവസ്ഥ വേണമെന്നത് ഭരണഘടനാപരമായ അവകാശമാണ്

ആഹാര ഉത്പാദനം ഭൂമിയേയും അതിന്റെ പ്രകൃതി പ്രക്രിയകളേയും ബാധിക്കുന്നു

നമ്മുടെ ഭൂമിക്ക് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്നതിലൊന്ന് ആഹാരോത്പാദനമാണ്. എന്നാൽ ഭൂമിയുടെ വ്യവസ്ഥാ പ്രക്രിയകളുമായുള്ള ഇടപെടലൂടെ അത് കൂടുതൽ വെല്ലുവിളിയുണ്ടാക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഭൂമിയെ ആവസയോഗ്യവും ഉപകാരപ്രദമായ സ്ഥിതിയിൽ നിർത്തുന്നതുമായ പ്രകൃതിദത്തമായ പ്രവർത്തനങ്ങൾ ആണ് ഭൂമിയുടെ വ്യവസ്ഥ പ്രക്രിയകൾ. കാടുകളിലെ കാർബൺ sequestration, ശുദ്ധജല വ്യവസ്ഥകളിലെ പോഷക run off പോലുള്ള വ്യത്യസ്ഥ ജൈവമണ്ഡലങ്ങളിലെ പ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയകൾ തമ്മിലുള്ള ഇടപെടലുകൾ അവയുടെ അതിർത്തികളെ വെല്ലുവിളിക്കുകയും എത്ര ഭംഗിയായി അവ പ്രവർത്തിക്കുന്നു എന്നതിനെ … Continue reading ആഹാര ഉത്പാദനം ഭൂമിയേയും അതിന്റെ പ്രകൃതി പ്രക്രിയകളേയും ബാധിക്കുന്നു

55 ലക്ഷം അമേരിക്കക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു

2015 ന് ശേഷം മയക്കുമരുന്നുകളുടെ ഉപയോഗം മൊത്തത്തിലും പ്രത്യേകിച്ച് 26 നും അതിന് മുകളിൽ പ്രായമുള്ളവരിലും വർദ്ധിച്ചു. 12-17 വയസ് പ്രായമുള്ളവരിൽ അതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.Columbia University Mailman School of Public Health യും Columbia University Irving Medical Center ഉം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2019 ന് ശേഷം മൊത്തത്തിൽ അമേരിക്കയിലെ 55 ലക്ഷം പേർ മയക്കുമരുന്നുകൾ ഉപയോഗിച്ചു. 2002 ൽ 12 വയസിന് മേലെ പ്രായമുള്ളവരുടെ ജന സംഖ്യയുടെ 1.7% … Continue reading 55 ലക്ഷം അമേരിക്കക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു

ഗാസിപ്പൂരിലെ ലഘുവാകുന്ന പ്രതിഷേധം ടിക്കായത്തിന്റെ കണ്ണീരിന് ശേഷം ശക്തമായി

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

മെച്ചപ്പെട്ട രഹസ്യാന്വേഷണത്തിന് വേണ്ടി സ്മാർട്ട് ഫോൺ സ്ഥാപനങ്ങൾ ഉപഗ്രഹ സ്ഥാന പിൻതുടരൽ ലഭ്യമാക്കുയും അത് എല്ലായിപ്പോഴും പ്രവർത്തനക്ഷമവും ആയി നി‍ത്താനും വേണ്ടിയുള്ള ടെലികോം വ്യവസായ നിർദ്ദേശത്തെ ഇൻഡ്യയുടെ സർക്കാർ പരിശോധിക്കുന്നു. 5 സ്രോതസുകളിൽ നിന്നുള്ള രേഖകളും, ഇമെയിലുകളും അനുസരിച്ച് സ്വകാര്യത വ്യാകുലത കാരണം ആപ്പിളും ഗൂഗിളും സാംസങ്ങും ഈ നിക്കത്തെ പ്രതിഷേധിക്കുന്നു. സർക്കാർ പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ആപ്പ് എല്ലാ ഉപകരണങ്ങളിലും സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തിരൂമാനത്തിനെതിരെ സ്വകാര്യതയെ കുറിച്ചുള്ള വലിയ ചർച്ചകളുണ്ടായിരിക്കുകയാണ്. ചാരപ്പണിയുടെ സാദ്ധ്യതയെക്കുറിച്ച് … Continue reading ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു

ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല

ഷിംജിത രണ്ട് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. 1. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി. (1) 2. ഒരു വ്യക്തിക്കെതിരെ വിദ്വേഷ പ്രചരണം നടത്തി. ഈ രണ്ട് കുറ്റങ്ങളല്ലാതെ വേറൊരു കുറ്റവും ആ സ്ത്രീ ചെയ്തിട്ടില്ല. എന്നാൽ ആ സ്ത്രീയെ കൊടും കുറ്റവാളിയായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ആ സ്ത്രീയല്ല റീച്ച് വർദ്ധിപ്പിക്കാനായി ശ്രമിച്ചത്. ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാമൂഹ്യ മാധ്യമങ്ങളിലെ മറ്റ് ക്ഷുദ്രജീവികളായിരുന്നു റീച്ചിനായി ശ്രമിച്ചത്. ആത്മഹത്യ നടന്നതിന് ശേഷം സംഭവത്തിന് കൂടുതൽ … Continue reading ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതക്ക് പങ്കില്ല

അമേരിക്കൻ ആദിവാസി സംസ്കാരത്തെ തകർക്കാനായി 3,100 കുട്ടികൾ സ്കൂളുകളിൽ മരിച്ചു

1828 - 1970 കാലത്ത് 3,100 ൽ അധികം ആദിവാസി കുട്ടികൾ അമേരിക്കയിലെ ബോർഡിങ് സ്കൂളുകളിൽ മരിച്ചു എന്ന് The Washington Post ന്റെ പുതിയ അന്വേഷണത്തിൽ കണ്ടെത്തി. U.S. Interior Department ഈ വർഷം ആദ്യം പുറത്തുവിട്ട സംഖ്യയെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇത്. സ്കൂളുകൾക്ക് അടുത്തുള്ള സെമിത്തേരിയിൽ 800 ൽ അധികം കുട്ടികളെ അടക്കി എന്നും ഒരു വർഷം നീണ്ടു നിന്ന Post ന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ആദിവാസികളുടെ സംസ്കാരത്തെ തകർക്കാനായി നിർമ്മിച്ചവയായിരുന്നു ഈ … Continue reading അമേരിക്കൻ ആദിവാസി സംസ്കാരത്തെ തകർക്കാനായി 3,100 കുട്ടികൾ സ്കൂളുകളിൽ മരിച്ചു

ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഗാസയുടെ പേരിൽ പോപ് ഫ്രാൻസിസ് ഇസ്രായേലിനെ അപലപിച്ചു

യുദ്ധത്തെക്കുറിച്ച് Cardinal Re സംസാരിച്ചു. വാഗ്ദാനം ചെയ്തിരുന്നതായിട്ടുകൂടി ഇന്നലെ ഗാസയിലേക്ക് [Latin] Patriarch [of Jerusalem] നെ അനുവദിച്ചില്ല. ഇന്നലെ കുട്ടികളെ ബോംബിട്ടു. ഇത് ക്രൂരതയാണ്. ഇത് യുദ്ധമല്ല. അത് എന്റെ ഹൃദയത്തെ സ്പർശിച്ചതിനാൽ എനിക്ക് ഇത് നിങ്ങളോട് പറയണം എന്നുണ്ടായിരുന്നു. — സ്രോതസ്സ് vatican.va | 2024/12/21