2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു

മാധ്യമപ്രവര്‍ത്തനമാണെന്ന വ്യാജേന മോശം വെബ് സൈറ്റുകളില്‍ നിന്നുള്ള ട്വിറ്ററിലും ഫേസ്‌ബുക്കിലും വരുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാറുണ്ട്. German Marshall Fundൽ നിന്നുള്ള ഗവേഷണമനുസരിച്ച്, തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും 2020 ൽ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ ജേണലിസമായി വ്യാജവേഷം കെട്ടുന്ന അവമതിക്കപ്പെട്ട വെബ്‌സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം വർദ്ധിച്ചു. പരിശോധിക്കപ്പെട്ട് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയ അക്കൌണ്ടുകളില്‍ നിന്നുമാണ് കള്ള വെബ്‌സൈറ്റുകള്‍ ട്വിറ്ററില്‍ വ്യാപിക്കുന്നത്. മറ്റ് സൈറ്റുകളില്‍ നിന്നുള്ള തെറ്റായതോ തെറ്റിധാരണയുണ്ടാക്കുന്നതോ ആയ വിവരങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു. കഴിഞ്ഞ … Continue reading 2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു →

ശാസ്ത്രത്തോടുള്ള ബഹുമാനം യാഥാര്‍ത്ഥ്യത്തെക്കാള്‍ കൂടുതല്‍ പാരമ്പര്യമാണ്

Terrible decline of the popularity of science, education, in mass consciousness Many Russians Think Climate Change is Propaganda to Weaken Their Economy RAI with A. Buzgalin (11/12)

റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു →

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു →

ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു →

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ് →

ന്യൂസ് കോര്‍പ്പിന്റെ വിലപേശൽ നിയമാവലി

Honest Government Ad The Juice Media

യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

യൂറോപ്പിലെ കൊറോണവൈറസ് മഹാമാരിയില്‍ നിന്നുള്ള ഔദ്യോഗിക മരണ സംഖ്യ ഇന്നലെ 8 ലക്ഷം മറികടന്നു. ഈ തോതിലെ മരണം സമൂഹത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. ബല്‍ജിയത്തില്‍ 529 ല്‍ ഒരാള്‍ കോവിഡ്-19 കാരണം മരിച്ചു, the Czech Republic ല്‍ അത് 545 ല്‍ ഒന്നാണ്, ബ്രിട്ടണില്‍ അത് 558 ല്‍ ഒന്നാണ്, ഇറ്റലിയില്‍ 625 ല്‍ ഒന്നും, പോര്‍ച്ചുഗലില്‍ 630 ല്‍ ഒന്നും, ബോസ്നിയയില്‍ 646 ല്‍ ഒന്നും ആണ്. … Continue reading യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍ →