Greta Thunberg The Daily Show
ലേഖകന്‍: admin
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു
മാസങ്ങളായുള്ള റിക്കോഡ് താപനിലക്ക് ശേഷം ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിയില്‍ ഈ വേനല്‍ കാലത്തെ ഏറ്റവും വലിയ ഉരുകല്‍ സംഭവിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1100 കോടി ടണ്‍ മഞ്ഞ് ആണ് ഉരുകി കടലില്‍ ചേര്‍ന്നത്. ജൂലൈയില്‍ മാത്രമായി ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികള്‍ക്ക് 19700 കോടി ടണ്‍ മഞ്ഞ് നഷ്ടമായി. കാലാവസ്ഥാ സ്ഥിതി യൂറോപ്പിലേക്ക് കഴിഞ്ഞ ആഴ്ച ഒരു താപ തരംഗം കൊണ്ടുവന്നു. അത് ആര്‍ക്ടിക് വരെ എത്തി. രേഖപ്പെടുത്തല്‍ തുടങ്ങിയ 1950 ന് ശേഷം നടന്ന വമ്പന്‍ … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു
ഇസ്രായേലി കൈയ്യേറ്റക്കാരുടെ മാലിന്യങ്ങള്‍ പാലസ്തീന്‍ ഗ്രാമത്തെ ശ്വാസംമുട്ടിക്കുന്നു
al-Matwa താഴ്വരയിലെ Ahmed Abdulrahman ന്റെ വീട് പുറത്ത് വേനല്‍കാലത്തെ ആര്‍ദ്രത മനുഷ്യ വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധത്തെ സഹിക്കാന്‍ പറ്റാത്ത വിധമാക്കുന്നു. ഇസ്രായേലി കൈയ്യേറ്റ കോളനികളും വ്യാവസായിക ഫാക്റ്ററികളും താഴ്വരയിലും മലമുകളിലും കാണാം. മലിനജലം താഴേക്ക് സ്ഥിരമായി ഒഴുകി വരുന്നു. Salfit ജില്ലയിലാണ് കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍ പാലസ്തീന്‍ നഗരങ്ങളായ Ramallah ക്കും Nablus നും ഇടക്കാണ് Matwa താഴ്വരയും al-Atrash താഴ്വരയും. Salfit ലെ പാലസ്തീന്‍ നിവാസികളുടേയും അടുത്തുള്ള നിയമവിരുദ്ധമായ Ariel, Barkan കൈയ്യേറ്റ കോളനികളില്‍ നിന്നുമുള്ള … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുടെ മാലിന്യങ്ങള്‍ പാലസ്തീന്‍ ഗ്രാമത്തെ ശ്വാസംമുട്ടിക്കുന്നു
ബാങ്ക് ലയനം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല
ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു
Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള്‍ ലണ്ടന്‍, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്. — … Continue reading ബ്രിട്ടണിലെ 5 നഗരങ്ങളില്‍ ഉന്മൂലന ലഹള പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു
ഇന്‍ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്
George Institute for Global Health നടത്തിയ ലോകത്തെ 12 രാജ്യങ്ങളിലെ നാല് ലക്ഷം ആഹാര, പാനീയ വസ്തുക്കള്‍ പരിശോധിച്ച സര്‍വ്വേ അതിന്റെ ഫലം Obesity Reviews ജേണല്‍ പ്രസിദ്ധപ്പെടുത്തി. രാജ്യങ്ങളെ ഊര്‍ജ്ജം, ഉപ്പ്, മധുരം, സമ്പുഷ്ടീകരിച്ച കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ അടിസ്ഥാനത്തില്‍ Health Star Rating അനുസരിച്ച് അവര്‍ റാങ്ക് ചെയ്തു. ഇന്‍ഡ്യ (2.27)അതില്‍ ഏറ്റവും താഴത്തെ റാങ്കിലാണ്. ചൈനക്കും(2.43) ചിലിക്കും(2.44) താഴെ. — സ്രോതസ്സ് downtoearth.org.in | 21 Aug … Continue reading ഇന്‍ഡ്യയിലെ പാക്കറ്റ് ആഹാരം ആണ് ലോകത്തെ ഏറ്റവും മോശം സ്ഥിതിയിലുള്ളത്
ജൂലിയാന് അസാഞ്ജിനെ തിരികെ കൊണ്ടുവരുക
John Pilger
പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ ഇതിനകം അതിനെ രക്ഷപെടുത്തിയേനേ
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം വാള്‍സ്ട്രീറ്റ് ബാങ്കുകളെ രക്ഷിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷം കോടിക്കണക്കിന് ഡോളറാണ് ഒഴുക്കിയത്. എന്നാല്‍ കാലാവസ്ഥാ ദുരന്തത്തില്‍ നിന്ന് ഭൂമിയ രക്ഷിക്കാനായി അതേ ശ്രമം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് ബര്‍ണി സാന്റേഴ്സ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ അതിനെ ഇതിനകം തന്നെ രക്ഷപെടുത്തിയിരുന്നേനെ എന്ന് 2020 ലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. $16.3 ലക്ഷം കോടി ഡോളര്‍ നിക്ഷേപം നടത്തി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ 100% … Continue reading പരിസ്ഥിതി ഒരു ബാങ്കായിരുന്നുവെങ്കില്‍ ഇതിനകം അതിനെ രക്ഷപെടുത്തിയേനേ
എല്ലാ വീടുകള്‍ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്‌ലാന്റ് കാറ്റില്‍ നിന്നുത്പാദിപ്പിച്ചു
2019 ജനുവരിക്കും ജൂണിനും ഇടക്ക് സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 9,831,320 മെഗായൂണീറ്റ് (megawatt hours) ഉത്പാദിപ്പിച്ചു എന്ന് WWF Scotland കഴിഞ്ഞ ദിവസം പറഞ്ഞു. WeatherEnergy ആണ് ഈ ഡാറ്റ നല്‍കിയിരിക്കുന്നത്. അതായത് 44.7 ലക്ഷം വീടുകള്‍ക്ക് ആറ് മാസം ഊര്‍ജ്ജം നല്‍കാന്‍ സ്കോട്ട്‌ലാന്റിലെ പവനോര്‍ജ്ജ വൈദ്യുതി മതിയാകും. അത് സ്കോട്ട്‌ലാന്റിലെ ഇപ്പോഴുള്ള വീടുകളുടെ ഇരട്ടിയാണ്. അവിടെ പവനോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി 659 MW ആയിട്ടുള്ള സ്കോട്ട്‌ലാന്റിലാണ് ലോകത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിലേക്കും ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം. … Continue reading എല്ലാ വീടുകള്‍ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്‌ലാന്റ് കാറ്റില്‍ നിന്നുത്പാദിപ്പിച്ചു