Roger Waters performs “Wish You Were Here” Free Julian Assange
ലേഖകന്‍: admin
കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്
Fifth Avenue മുതല്‍ Main Street വരെയുള്ള ഏതൊരു കടയും എടുത്തോളൂ പന്തയം വെക്കാം അവിടെ ഒരു കറുത്ത മനുഷ്യന് വിവേചനം അനുഭവിക്കപ്പെട്ടുകൊണ്ടിക്കുന്നു. ജോലിക്കാരിലൊരാള്‍ അവരെ വംശീയമായ രൂപരേഖയുണ്ടാക്കി എന്ന് പാട്ടുകാരി SZA ആരോപിച്ചപ്പോള്‍ സൌന്ദര്യ കടയായ Sephora അടുത്ത കാലത്ത് വിമര്‍ശനത്തിന്റെ ശ്രദ്ധയില്‍ വന്നു. എന്നാലത് ഉന്നതരായവരുടെ ഏറ്റവും പുതിയതായി വന്ന സംഭവമായിരുന്നു. Retail racism എന്നത് ഷോപ്പിങ്ങിലെ പകര്‍ച്ചവ്യാധിയാണ്. ഷോപ്പിങ് ചെയ്യുമ്പോള്‍ വെള്ളക്കാരേക്കാള്‍ മോശമായി കറുത്തവരെ പരിഗണിക്കുന്നു എന്ന അനുഭവമുള്ള മൂന്നില്‍ രണ്ട് കറുത്തവരുണ്ട് … Continue reading കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട
നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട
അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു
പ്രസിഡന്റ് Mauricio Macri യുടെ സര്‍ക്കാരിന്റെ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ Buenos Aires ലെ തെരുവുകളിലിറഞ്ഞി പ്രകടനം നടത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും നേരിടാനായി ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Macriയുടെ സാമ്പത്തിക ചിലവ് ചുരുക്കലിനേയും അന്താരാഷ്ട്ര നാണയ നിധിയേയും (IMF) അവര്‍ അപലപിച്ചു. National Institute of Statistics പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കുട്ടികളുടെ ശതമാനം ഇപ്പോള്‍ 49.6% ആണ്. ഒരു വര്‍ഷത്തില്‍ … Continue reading അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു
ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കൂ
"Free Julian Assange!" say Roger Waters, John Pilger, and British MP Chris Williamson
സ്വകാര്യത ലംഘനത്തിന് ഫേസ്‌ബുക്ക് $500 കോടി ഡോളര്‍ പിഴ അടച്ചു
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ച കുറ്റത്തിന് $500 കോടി ഡോളര്‍ പിഴ അടക്കാന്‍ ഫേസ്‌ബുക്ക് സമ്മതിച്ചെന്ന് U.S. Federal Trade Commission (FTC) ന്റെ ചെയര്‍മാനായ Joe Simons കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനുള്ള നയപരിപാടികള്‍ക്ക് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിലെ പുരോഗതിയെക്കുറിച്ച് CEO ആയ മാര്‍ക്ക് സക്കര്‍ബക്ക് പ്രസ്ഥാവന കൊടുക്കുമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ക്രിമിനലും സിവിലുമായ കേസ് എടുക്കാമെന്നും പറയുന്നു. ഫേസ്‌ബുക്കിന്റെ കമ്പനികളായ WhatsApp, Instagram, Messenger … Continue reading സ്വകാര്യത ലംഘനത്തിന് ഫേസ്‌ബുക്ക് $500 കോടി ഡോളര്‍ പിഴ അടച്ചു
ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ ജറീമി ഹാമണ്ടിനെ വിളിച്ച് വരുത്തി സമ്മതമില്ലാതെ തെളിവ് കൊടുത്തു
ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ Jeremy Hammond നെ താല്‍പ്പര്യമില്ലാതിരിന്നിട്ടും വിളിച്ച് വരുത്തി Eastern District of Virginia (EDVA) ലെ ഒരു Federal Grand Jury ക്ക് മുമ്പില്‍ കൊണ്ടുവന്ന് തെളിവ് കൊടുത്തു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Stratfor Global Intelligence എന്ന സ്വകാര്യ രഹസ്യാന്വേഷണ കരാറ് കമ്പനിയെ ഹാക്ക് ചെയ്ത കുറ്റത്തിന് കുറ്റസമ്മതം നടത്തുകയും 10-വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഷ്ടിക്കുകയും ചെയ്യുന്ന ഹാമണ്ടിനെ നീക്കം ചെയ്തു. നീക്കം ചെയ്യുന്ന അവസരത്തില്‍ … Continue reading ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ ജറീമി ഹാമണ്ടിനെ വിളിച്ച് വരുത്തി സമ്മതമില്ലാതെ തെളിവ് കൊടുത്തു
മോഡി സര്‍ക്കാരിന്റെ നയ മരവിപ്പ് ബാങ്കിങ് മേഖലയെ തകര്‍ക്കുന്നു
Thomas Franco, former general secretary of All India Bank Officers' Confederation(AIBOC) [ഇന്‍ഡ്യയിലെ ബാങ്കിങ് മേഖല തകര്‍ന്നെങ്കിലേ വിദേശ ബാങ്കുകള്‍ക്ക് ഇവിടെ കയറാനാകൂ. സര്‍ക്കാരിന്റെ യജമാന സ്നേഹം ]
സ്ഥിരമായ cocaine ഉപയോഗം ജീനുകള്‍ക്ക് മാറ്റമുണ്ടാക്കും
ഹിപ്പോക്കാമ്പസിലെ ജീനുകളില്‍ സ്ഥിരമായ cocaine ഉപയോഗം മാറ്റങ്ങളുണ്ടാക്കും എന്ന് എലികളില്‍ നടത്തിയ, JNeurosci ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മയക്കുമരുന്ന് കഴിക്കുന്ന ചുറ്റുപാടിനെ മയക്കുമരുന്നിനോടൊപ്പം ബന്ധിപ്പിക്കാന്‍ പഠിക്കുന്നു. reinforce ചെയ്യുന്ന ആ ഓര്‍മ്മകള്‍ ആസക്തിക്ക് പ്രേരകമാകുന്നു. hippocampus ലെ ജീന്‍ expression ന് മാറ്റങ്ങളുണ്ടായാണ് ഓര്‍മ്മകളുണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് FosB ജീനിന്. എന്നാല്‍ കൃത്യമായ പ്രവര്‍ത്തനം ഇതുവരെ വ്യക്തമായിട്ടില്ല. — സ്രോതസ്സ് sfn.org | Sep 2, 2019
HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു
ജൂലൈ 17, 2019 മുതല്‍ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ അതിര്‍ത്തിക്കകത്തെ ഇന്റര്‍നെറ്റിലെ എല്ലാ HTTPS ഗതാഗതത്തേയും intercept ചെയ്യാന്‍ തുടങ്ങി. ഉപയോക്താക്കളെക്കൊണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് അവരുടെ എല്ലാ ഉപകരണങ്ങളിലും എല്ലാ ബ്രൌസറുകളിലും സ്ഥാപിക്കാന്‍ പ്രാദേശിക ഇന്‍ന്റര്‍നെറ്റ് സേവന ദാദാക്കളോട്(ISPs) സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കേറ്റ് സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉപയോക്താവിന്റെ HTTPS ഗതാഗതത്തെ decrypt ചെയ്യാനാകും. അതിന്റെ ഉള്ളടക്കം കാണാനാകും. പിന്നീട് അതിനെ പഴയതുപോലെ encrypt ചെയ്ത് അതിന്റെ ശരിക്കുള്ള ലക്ഷ്യത്തിലേക്ക് … Continue reading HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു