ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് മറിച്ചിട്ടതായി CIA അവസാനം സമ്മതിച്ചു. ഓഗസ്റ്റ് 19, 1953 ന് ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിന്റെ (Mohammad Mossadegh) സര്‍ക്കാരിനെ ഒരു പട്ടാള അട്ടിമറിയോടെ മറിച്ചിട്ടത് അമേരിക്കയുടേയും ബ്രിട്ടണിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളാണ്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതിന് ശേഷമാണ് മൊസാദെക്കിനെ ലക്ഷ്യം വെച്ചത്. Anglo-Iranian Oil Company ആണ് പിന്നീട് British Petroleum (BP) ആയി മാറിയത്. ഇറാനിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ … Continue reading ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ വിവരം നിര്‍ബന്ധിതമായി ചോദിക്കുന്ന നീതി ആയോഗിന്റെ NGO-DARPAN സൈറ്റ് ഉപയോഗിക്കാതെ Foreign Contribution Regulation Act (FCRA) പ്രകാരം offline ആയി വാര്‍ഷിക വരുമാനം ഫയല്‍ചെയ്യാന്‍ സന്നദ്ധ സംഘടയായ Rajiv Gandhi Charitable Trust നെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വന്ന വിജ്ഞാപനത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയുടെ അപേക്ഷയുടെ മേല്‍ ജസ്റ്റീസ് Vibhu Bakhru ആണ് വിധി പ്രഖ്യാപിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകള്‍ വരവ് വിവരങ്ങള്‍ ഇലക്ട്രോണിക്കായി … Continue reading ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ ജൈവ വ്യവസ്ഥ

ആധാറുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടേയും സംഘടനകളുടേയും ശൃംഘലയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആധാര്‍ നിര്‍മ്മിക്കുന്നതില്‍ സഹായിച്ച “volunteers” എന്ന സ്ഥിരമായ മാതൃക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അവര്‍ തന്നെ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസുകളും നടത്തുന്നു. മിക്ക അവസരത്തിലും അവര്‍ ആധാറിനെ പ്രോത്സാഹിപ്പിക്കുക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് ഉപദേശവും കൊടുക്കുന്നു. ഇത് താല്‍പ്പര്യ വൈരുദ്ധ്യം ആണ്. — സ്രോതസ്സ് aadhaar.fail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ശക്തി വാര്‍ന്ന് പോകുന്നത്

ഒരു ജനാധിപത്യ സമൂഹത്തിലെ പൌരന്‍മാര്‍ തങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ അധികാരത്തിന്റെ സ്രോതസ് എന്ന് തിരിച്ചറിയാതിരിക്കുകയും, പകരം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ് അധികാരത്തിന്റെ സ്രോതസ് എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആ സമൂഹം ഫാസിസ്റ്റ്പരമായി മാറുകയും അതിനെ സ്വതന്ത്രമെന്ന് വിളിക്കാന്‍ കഴിയാത്തതുമാകുന്നു. — സ്രോതസ്സ് truthdig.com | Mr. Fish | Oct 23, 2018

ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

DNAയുടെ ദീര്‍ഘമായ വായനാ പരിശോധയില്‍ തെറ്റുകളുണ്ടാകും

DNAയുടെ നീളമുള്ള നാട വായിക്കുന്ന അത്യന്താധുനിക സാങ്കേതികവിദ്യ തെറ്റായ ഡാറ്റ നല്‍കാന്‍ സാദ്ധ്യതയുണ്ടെന്നും അത് ജനിത പഠനത്തെ ബാധിക്കുമെന്നും പുതിയ കണ്ടെത്തല്‍. പുതിയ സാങ്കേതികവിദ്യക്ക് നിരനിരയായുള്ള അക്ഷരങ്ങള്‍ കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്ന ജനിതക പദാര്‍ത്ഥത്തിന്റെ ദൈര്‍ഘ്യമുള്ള വായന സാദ്ധ്യമാക്കുന്നതാണ്. എന്നാല്‍ അത് 99.8% മാത്രമേ കൃത്യത നല്‍കുന്നുള്ളു. 300 കോടി അക്ഷരങ്ങളുള്ള ജിനോം ഇങ്ങനെ വായിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് തെറ്റുകളുണ്ടാകുന്നു. മുമ്പത്തെ ജനിതക sequencing സാങ്കേതികവിദ്യ DNAയുടെ ചെറിയ ഭാഗം കേന്ദ്രീകരിച്ച് വായിക്കുന്നതാണ്. ഈ ഭാഗങ്ങളെ പിന്നീട് ഒന്നിച്ച് ചേര്‍ത്ത് … Continue reading DNAയുടെ ദീര്‍ഘമായ വായനാ പരിശോധയില്‍ തെറ്റുകളുണ്ടാകും