ലേഖകന്‍: admin
ഈ രാജ്യം എല്ലാവരുടേതുമാണ്
Bernie Sanders Speaks to The Peoples Summit, 2017
ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്
ആസാമിലെ ഗോളാഘട്ട് ജില്ലയിലെ Kaziranga National Park and Tiger Reserve ന് സമീപമുള്ള Deopahar Reserve Forest ലെ ആനപാതയുടെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന വിവാദപരമായ 2.2 കിലോമീറ്റര്‍ നീളത്തിലെ മതിലും കമ്പിവേലിയും പൊളിച്ച് കളയാന്‍ പൊതുമേഖലാ സ്ഥാപനമായ Numaligarh Refinery Ltd (NRL) നോട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ജനുവരി 18 ന് ഉത്തരവിട്ടു. National Green Tribunal (NGT) ന്റെ ഉത്തരവിന് എതിരെ NRL കൊടുത്ത പരാതി കേട്ടതിന് ശേഷമാണ് Justices D … Continue reading ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്
ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്
2018 ലെ റിപ്പോര്‍ട്ട് തമിഴ്‌നാടിനെ ലോകത്തിലെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജത്തിന്റെ 14.3% വും വരുന്നത് പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ്. പ്രധാനമായും സൌരോര്‍ജ്ജവും പവനോര്‍ജ്ജവും ആണത്. പവനോര്‍ജ്ജ ശേഷി 2002 ല്‍ 877 MW ആയിരുന്നത് 2017 ആയപ്പോഴേക്കും 7,652 MW ആയി വര്‍ദ്ധിച്ചു. Tamil Nadu Generation and Distribution Corporation Limited (TANGEDCO) ന്റെ നിരന്തരമായ വൈദ്യുതി തടസം പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ ഒരു പ്രശ്നമായിരുന്നു. … Continue reading ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്
ജനങ്ങളുടെ ശക്തി
What Is Democracy?
ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി
വിക്കിലീക്സിന്റെ ജോലിക്കാര്‍ക്ക് സംഘടനയുടെ പ്രാധമിക ട്വിറ്റര്‍ അക്കൌണ്ടില്‍ കയറാനോ പോസ്റ്റ് ചെയ്യാനോ കഴിയുന്നില്ല. ആ അക്കൌണ്ട് മാത്രമല്ല ജോലിക്കാരുടേയും നിയമ സംഘത്തിന്റേയും അക്കൌണ്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിക്കിലീക്സ് എഡിറ്റര്‍ ആയ Kristinn Hrafnsson ആണ് ഈ വിവരം പുറത്തു പറയുന്നത്. വിക്കിലീക്സിന്റെ പ്രധാന ട്വിറ്റര്‍ അക്കൌണ്ടിനെ 54 ലക്ഷം ആളുകളാണ് പിന്‍തുടരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ ട്വിറ്ററിലൂടെയാണ് പൊതു പ്രഖ്യാപനങ്ങള്‍ നടത്തിവന്നിരുന്നത്. വിക്കിലീക്സിന്റെ പേരില്‍ പ്രസ്ഥാവനയിറക്കാനുള്ള ഏക അകൌണ്ടായിരുന്നു അത്. ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കാനുള്ള നിയമ സംഘടിത … Continue reading ട്വിറ്റര്‍ പെട്ടെന്ന് വിക്കിലീക്സിന്റേയും അവരുടെ ധാരാളം ജോലിക്കാരുടേയും അകൌണ്ടുകള്‍ പൂട്ടി
പെന്റഗണിന്റെ $176 കോടി ഡോളറിന്റെ കരാര്‍ മൈക്രോസോഫ്റ്റിന് കിട്ടി
മൈക്രോസോഫ്റ്റിന് അഞ്ച് വര്‍ഷത്തെ ഒരു കരാര്‍ പെന്റഗണില്‍ നിന്ന് കിട്ടി. Department of Defence, Coastguard. രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഉള്‍പ്പെട്ടിട്ടുള്ള enterprise-level സാങ്കേതികവിദ്യ സേവനം നല്‍കാനാണ് കരാര്‍. മൈക്രോസോഫ്റ്റ് ഔദ്യോഗികമായി ചാരപ്പണിയുടെ സാങ്കേതികവിദ്യാ പങ്കാളിയാണ്. ഇപ്പോള്‍ മുതല്‍ ജനുവരി 2024 വരെയാണ് $176 കോടി ഡോളറിന്റെ ഈ കരാര്‍ നിലനില്‍ക്കുക. വിവിധ കേന്ദ്രങ്ങളിടെ ഓരോ ഓരോ ജോലികള്‍ക്കായിരിക്കും ഇത്. — സ്രോതസ്സ് theinquirer.net | 15 Jan 2019
കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു
ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു
ഡല്‍ഹിയില്‍ സുപ്രീംകോടതിക്കടുത്ത് ആധാര്‍ ബയോമെട്രിക്സ്
When PoS machines fail to authenticate fingerprints right near the Supreme Court in #Delhi #AadhaarFail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →