1.75 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ് ബാങ്കുകള്‍ക്കുള്ളത്

ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്ക് മോശക്കാലം തുടങ്ങുന്നു. Bloomberg പ്രസിദ്ധീകരിച്ച അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം 40,000MW ശേഷി മൊത്തം വരുന്ന (അതില്‍ 20,405 MW മാത്രമാണ് പ്രവര്‍‍ത്തിച്ച് തുടങ്ങിയത്. ബാക്കി പണിനടക്കുകയാണ്.) 34 സ്വകാര്യ ഊര്‍ജ്ജ കമ്പിനികളുടെ ആസ്തികള്‍ മോശമാകുകയാണ്. ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജോത്പാദനമായ 344,000MW ന്റെ 10% ആണിത്. — സ്രോതസ്സ് downtoearth.org.in

വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു

ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന നഗരത്തിലെ വായൂ മലിനീകരണത്തെ നിയന്ത്രിക്കാനായി ലണ്ടന്‍ നഗരം കാറില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ബ്രിട്ടണിലെ വിഷമയമായ വായൂകാരണമാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. പ്രതിവര്‍ഷം 40,000 പേരാണ് വായൂ മലിനീകരണം കാരണമായ രോഗങ്ങളാല്‍ മരിക്കുന്നത്. ലണ്ടനില്‍ മാത്രം വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 9,000 പേര്‍ മരിക്കുന്നുണ്ട്. — സ്രോതസ്സ് theguardian.com എന്ത് വിവരക്കേട്. കാറുണ്ടാക്കുന്നു. അതോടിക്കാന്‍ റോഡ് വികസിപ്പിക്കുന്നു. പിന്നീട് മലിനീകരണം തടയാന്‍ കാറ് റോഡില്‍ നിന്ന് നിരോധിക്കുന്നു. ഈ പൊട്ടത്തരം … Continue reading വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു

വിശ്വാസത്തിന്റെ നാടോടിഭാഷ

Dialect of Faith Y La Bamba It’s the birth of the child hidden from us all Hiding from the only northern star To protect us all From serving all the wrong gods Here comes the child made of gold Travelled from the seven seas Holy savior Arriving from her mother’s womb Giving us a tongue … Continue reading വിശ്വാസത്തിന്റെ നാടോടിഭാഷ

ട്രഷറി സെക്രട്ടറിയാകാന്‍ പോകുന്ന ജാക്ക് ലൂവിനെ സിറ്റിഗ്രൂപ്പ് ബോണസിന്റേയും കെയ്മന്‍ ദ്വീപ് നിക്ഷേപങ്ങളേയും ചൊല്ലി ചോദ്യം ചെയ്തു

പ്രസിഡന്റ് ഒബാമ ട്രഷറി സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത ജാക്ക് ലൂവിനെ (Jack Lew) മുമ്പത്തെ വാള്‍സ്ട്രീറ്റ് ബന്ധത്തിന്റെ പേരില്‍ സെനറ്റില്‍ ചോദ്യം ചെയ്തു. സിറ്റി ഗ്രൂപ്പില്‍ (Citigroup) ജോലി ചെയ്യുമ്പോള്‍, അവര്‍ക്ക് നികുതിദായകരുടെ ശതകോടിക്കണക്കിന് ഡോളര്‍ ധനസഹായം ലഭിച്ച് മാസങ്ങള്‍ക്കകം ബോണസായി 10 ലക്ഷം ഡോളര്‍ കൈപ്പറ്റിയതിനെ ജാക്ക് ലൂ ന്യായീകരിച്ചു. ഒബാമ തന്നെ "ലോകത്തിലെ ഏറ്റവും വലിയ നികുതി തട്ടിപ്പ്" എന്ന് വിശേഷിപ്പിച്ച കെയ്മന്‍ ദ്വീപ് (Cayman Islands) നിക്ഷേപങ്ങളില്‍ ജാക്ക് ലൂ ലക്ഷക്കണക്കിന് ഡോളര്‍ … Continue reading ട്രഷറി സെക്രട്ടറിയാകാന്‍ പോകുന്ന ജാക്ക് ലൂവിനെ സിറ്റിഗ്രൂപ്പ് ബോണസിന്റേയും കെയ്മന്‍ ദ്വീപ് നിക്ഷേപങ്ങളേയും ചൊല്ലി ചോദ്യം ചെയ്തു

സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു

ഒബാമ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു എന്ന വിവരം പുറത്തായത് മാധ്യങ്ങള്‍ക്കെതിരായ വിമര്‍ശനത്തിന് കാരണമായി. 2011 ല്‍ മുസ്ലീം പുരോഹിതനും അമേരിക്കന്‍ പൌരനുമായ Anwar al-Awlaki കൊല്ലാനായാണ് താവളത്തെ ആദ്യമായി ഉപയോഗിച്ചത്. New York Times ആ നിലയത്തിന്റെ സ്ഥാനം ആദ്യമായി വ്യക്തമാക്കി. ആ നിലയത്തിന്റെ രൂപകര്‍ത്താവും സൌദിയിലെ മുമ്പത്തെ CIA station തലവനായ ജോണ്‍ ബ്രനനെ(John Brennan) CIA തലവനായി നാമനിര്‍ദ്ദേശം ചെയ്തതിനെ … Continue reading സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു

ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $61.2 കോടി ഡോളര്‍ പിഴ RBS അടക്കണം

ആഗോള പലിശ നിരക്കില്‍ കൃത്രിമം കാട്ടിയതിലെ തങ്ങളുടെ പങ്കിന്റെ അടിസ്ഥാനത്തില്‍ അമേരിക്കക്കും ബ്രിട്ടണും $61.2 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Royal Bank of Scotland സമ്മതിച്ചു. ലൈബോര്‍ (Libor) വിവാദത്തില്‍ പിഴയടക്കുന്ന മൂന്നാമത്തെ ബാങ്കാണ് RBS. ലോകം മൊത്തം നടക്കുന്ന ട്രില്യണ്‍ കണക്കിന് ഇടപാടുകളുടെ അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്തുകയാണ് ഇവര്‍ ചെയ്തത്. ആ തട്ടിപ്പ് കാരണം കടം വാങ്ങിയ കോടിക്കണക്കിന് ആളുകള്‍ക്ക് അവരുടെ വായ്പയുടെ മേല്‍ തെറ്റായ തുകയാണ് തിരിച്ചടച്ചത്. RBS തലവന്‍ Stephen … Continue reading ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $61.2 കോടി ഡോളര്‍ പിഴ RBS അടക്കണം