ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
രണ്ട് കരം കാഴ്ചപ്പാടുണ്ട്. ഒന്ന് പണത്തെക്കുറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം. രണ്ട് പണത്തെക്കുറിച്ച് മുകളില്‍ നിന്ന് താഴേക്കുള്ള വീക്ഷണം. ഇത് രണ്ടും കൂടിച്ചേരുമ്പോഴേ സത്യം മനസിലാവൂ. ആദ്യത്തെ വീക്ഷണത്തില്‍ പണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായ നാം അത് ഉപയോഗിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. നാം കടയില്‍ പോയി നൂറുരൂപക്ക് സാധനം വാങ്ങുന്നു, നാം ജോലി ചെയ്ത് നൂറു രൂപ സമ്പാദിക്കുന്നു, പണമില്ലാത്ത അവസ്ഥയില്‍ കടം വാങ്ങുന്നു, അതിന് പലിശ കൊടുക്കണം … തുടര്‍ന്ന് വായിക്കൂ →
ഭാഗം 2: ഡിജിറ്റല്‍ പണം അപകടകരം
നമുക്ക് സൌകര്യപ്രദമെന്ന് തോന്നിയാലും സാധനം എന്താണെന്ന് പരിശോധിച്ചല്ലേ നാം സാധനങ്ങള്‍ സ്വീകരിക്കാറ്. അതുകൊണ്ട് പേപ്പര്‍ കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറിയാല്‍ നമുക്ക് എന്തൊക്കെ കിട്ടും, എന്തൊക്കെ നഷ്ടപ്പെടും എന്ന ചോദ്യമാണ് നാം ആദ്യം ചോദിക്കേണ്ടത്. പക്ഷേ ഒരു അര്‍ദ്ധരാത്രി എല്ലാ ജനാധിപത്യ മര്യാദകളേയും ലംഘിച്ച് 85% വരുന്ന കറന്‍സികള്‍ പിന്‍വലിച്ച് ബോധപൂര്‍വ്വം ആഘാതം സൃഷ്ടിക്കുക വഴി ജനത്തിന് അത്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത് … തുടര്‍ന്ന് വായിക്കൂ →
ഭാഗം 3: കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ … തുടര്‍ന്ന് വായിക്കൂ →
അനുബന്ധം
1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
2:എന്താണ് കള്ളപ്പണം
3: വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?