“എന്റെ ഏറ്റവും വലിയ ദുഃഖമായി തീവൃവാദികളും അപകടകരമായ ഘടകങ്ങളും ഇസ്രായേലിനേയും ലികുഡ്(Likud) പാര്‍ട്ടിയേയും ഗ്രസിച്ചിരിക്കുകയാണ്”.
“ഇസ്രായേല്‍ സമൂഹത്തിലില്‍ പ്രത്യക്ഷമായിരിക്കുന്ന തീവൃവാദം, അക്രമം, വംശീയവാദം എന്നിവക്കെതിരെ ഞാന്‍ എന്റെ എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു” എന്ന് വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു. Ya’Alon ന് പകരം വളരെ കടുത്ത വലത് പക്ഷക്കാരനായ Yisrael Beitenu പാര്‍ട്ടിയുടെ നേതാവായ Avigdor Lieberman സ്ഥാനമേറ്റുകൊണ്ട് ഇസ്രായേലിന്റെ chequered ചരിത്രത്തിലെ ഏറ്റവും തീവൃവാദി സര്‍ക്കാര്‍ രൂപപ്പെട്ടിരിക്കുകയാണ് തീവൃവാദം, അക്രമം, വംശീയവാദം എന്നിവ ഇസ്രായേല്‍ സമൂഹത്തിനേയും IDF നേയും ഗ്രസിച്ചിരിക്കുന്നു എന്ന് Ya’alon പറഞ്ഞു. സര്‍ക്കാരിന്റെ നയത്തിനെതിരായാല്‍ പോലും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്ന് IDF ജനറല്‍മാരോട് Ya’alon ആവശ്യപ്പെട്ടു. തീവൃവാദി വീക്ഷണങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നതിനെ കുറിച്ച് മുന്നറീപ്പും Ya’alon തരുന്നുണ്ട്. “ഇസ്രായേല്‍ സമൂഹത്തില്‍ കറുത്ത ശക്തികള്‍ വളരുന്നു,” അത് തന്നെയാണ് ജനറല്‍ Ya’ir Golan ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞതും.
— സ്രോതസ്സ് globalresearch.ca
ഇങ്ങനെയൊക്കെയേ വരൂ എന്ന് മുമ്പേ അറിയാവുന്നതുകൊണ്ടാണ് ഗാന്ധിജിയെ പോലുള്ള മഹാത്മാക്കള്‍ വംശീയമായ ഈ രാജ്യത്തിന്റെ സൃഷ്ടിയെ തന്നെ എതിര്‍ത്തത്. ആര്‍ക്കും ആര്യന്‍മാരോടോ, ജൂതന്‍മാരോടോ, ഹിന്ദുക്കളോടോ, ദളിതരോടോ എതിര്‍പ്പൊന്നുമിലല്ല. എന്നാല്‍ വംശീയമായ ഒരു രാജ്യം കൊടിയ അപരാധങ്ങള്‍ മറ്റുള്ളവരോട് ചെയ്യും. അത് വര്‍ദ്ധിച്ച് അവസാനം അവരുടെ തന്നെ നാശത്തിലെത്തും. അതുകൊണ്ട് നാം ഒരിക്കലും വിഭജിക്കലിന്റെ തത്വശാസ്ത്രം സ്വീകരിക്കരുത്.
***
ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.
അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.