ജോണ്‍ കിരിയാകൂ internationally renowned whistleblower ആണ്. അദ്ദേഹമാണ് CIAയുടെ പീഡന പദ്ധതികള്‍ പുറത്തുകൊണ്ടുവന്നത്. CIA യുടെ പീഡന പദ്ധതികളില്‍ പങ്കെടുക്കാത്ത, ആ പരിപാടി തുറന്നുകാണിച്ച മുമ്പത്തെ ജോലിക്കാരാനായ അദ്ദേഹം മാത്രമാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. [കുറ്റം ചെയ്തവര്‍ രക്ഷപെട്ടു, അത് പുറത്ത് പറഞ്ഞവനെ ജയിലിലിട്ടു. അമേരിക്കന്‍ നീതിയാണ്.]
ട്രമ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ട്രമ്പിന്റെ കാലത്തെ മനുഷ്യാവകാശത്തെക്കുറിച്ചൊരു പാനല്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ സംഘടിപ്പിച്ചു. തീര്‍ച്ചയായും സ്വാഭാവികമായി തന്നെ പാനലില്‍ പങ്കെടുക്കാനുള്ള നല്ല ചേര്‍ച്ചയാണ് കിരിയാകൂ. യൂറോപ്യന്‍ പാര്‍ളമെന്റ് സ്ഥിതിചെയ്യുന്ന ബല്‍ജിയത്തില്‍ അദ്ദേഹം എത്തിയപ്പോള്‍ താന്‍ പാനലില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന് അദ്ദേഹം മനസിലാക്കി. എന്തുകൊണ്ട്?
People for Bernie Sanders ന്റെ സഹ-സ്ഥാപകരിലൊരാളായ Winnie Wong കിരിയാകൂവിനോടൊപ്പം പാനലില്‍ പങ്കെടുക്കുന്നവരാണ്. കിരിയാക്കൂ Radio Sputnikന്റെ Loud and Clear എന്ന പരിപാടിയുടെ അവതാരകനായതിനാല്‍ ആണ് അദ്ദേഹത്തെ നീക്കം ചെയ്തത് എന്ന് Winnie Wong ന്റെ സംഘടന അവരോട് പറഞ്ഞു.
— സ്രോതസ്സ് liberationnews.org 2017-11-12
നാണക്കേട്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.