പാലസ്തീന്‍ കവയത്രിക്ക് 5 മാസം തടവ് ശിക്ഷ

സ്വന്തം ഫേസ്‌ബുക്ക് പേജില്‍ കവിത പ്രസിദ്ധീകരിച്ചതിന് ഭീകരവാദത്തിന്റേയും അക്രമത്തിന്റേയും പേരില്‍ പാലസ്തീന്‍ കവയത്രിയായ Dareen Tatour നെ 5 മാസം തടവ് ശിക്ഷക്ക് ഇസ്രായേല്‍ കോടതി വിധിച്ചു. ഓഗസ്റ്റ് 8 ന് അവര്‍ ജയിലില്‍ പ്രവേശിക്കും. “കൈയ്യേറ്റത്തിന്റെ കോടതിയാണിത്. വംശീയ രാജ്യമാണിത്. ഇവിടെ വംശവെറി നിലനില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് Jewish Nation-State Law. അത് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഞാനല്ല ആദ്യത്തെ തടവുകാരന്‍. ഞാനായിരിക്കില്ല അവസാനത്തേതും. ഞാന്‍ തുടരും.” Nazareth Magistrate ന്റെ കോടതിയില്‍ അവര്‍ പറഞ്ഞു. “അറബി ഭാഷയുടെ പേരിലാണ് എന്നെ അറസ്റ്റ് ചെയ്തത്. നമ്മുടെ ഭാഷയില്‍ തുടര്‍ന്നെഴുതാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും മൊത്തം അറബ് സമൂഹത്തോടും ഞാന്‍ ആവശ്യപ്പെടുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

Palestinian poet Dareen Tatour (right) seen with MK Haneen Zoabi in Nazareth Magistrate’s Court after the former is sentenced to five months, including time served, for a poem she wrote on Facebook. (Oren Ziv/Activestills.org)

— സ്രോതസ്സ് 972mag.com July 31, 2018

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s