2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു “ആമസോണ്‍ ചെര്‍ണോബില്‍”. ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ – അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 – 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ അവശിഷ്ടം മരുന്നാണെന്നും അത് “നിറയെ വിറ്റാമിനുകളാണെന്നും” ആണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ആ പ്രദേശത്ത് ക്യാന്‍സര്‍ മരണങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
— സ്രോതസ്സ് theguardian.com | Alec Baldwin, Paul Paz y Miño | Sep 17, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.