വായൂ മലിനീകരണം ചെസ്സ് കളിക്കാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു

സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു. — സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023

തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു

പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു

ഒരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന്‍ മറ്റാരുടേയോ രാജ്യത്തെ മറ്റൊരു വംശീയവാദി യൂറോപ്യന്‍ വെള്ളക്കാരന് വാഗ്ദാനം ചെയ്തു

https://www.youtube.com/watch?v=C3rm-KqCPng Miko Peled speaking live in Amsterdam, Netherlands Balfour declaration - One white European racist offering another white European racist a country that belongs to somebody

ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു

ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു

ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക

Tracy McCarter ക്ക് എതിരായ കൊലപാതക കേസ് റദ്ദാക്കണമെന്ന് ന്യൂയോര്‍ക്ക് ജഡ്ജിയോട് Manhattan District Attorney ആയ Alvin Bragg ആവശ്യപ്പെട്ടു. 2020 ല്‍ നെഞ്ചില്‍ കുത്തേറ്റ അവരുടെ ഭര്‍ത്താവ് മരിക്കാനിടയായത് അവര്‍ സ്വയരക്ഷക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തികൊണ്ടായിരുന്നു. McCarter നെ സ്വതന്ത്രയാക്കും എന്ന വാഗ്ദാനത്തോടെയാണ് Bragg തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും വിജയിച്ചതിന് ശേഷം തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പര്യാപ്തമായിരുന്നില്ല എന്ന് വക്കീലന്‍മാര്‍ പറയുന്നു. ഗാര്‍ഹിക പീഡന അതിജീവിതരായവരെ കുറ്റവാളികളാക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ച് വരികയാണ്. … Continue reading ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കേന്ദ്ര ബാങ്കുകാര്‍ എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചത്

https://mf.b37mrtl.ru/files/2018.08/5b7d281afc7e93e54b8b4569.mp4 Nomi Prins On Contact