ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്

രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ് →

ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി →

നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്

80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022

അര്‍ത്ഥം കണ്ടെത്താനുള്ള പുരുഷന്റെ ഗോഡ്ഗിള്‍ സെര്‍ച്ച്

— സ്രോതസ്സ് scheerpost.com | Mr. Fish | Jan 10, 2022

രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍ എതിരാളികള്‍ ബാഗ്ദാദില്‍ തമ്മിലടിക്കുന്നു

ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Aug 31, 2022

ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും

ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും →