ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു. ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ … Continue reading ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

കോവിഡ്-19 കാരണം ലോകത്ത് ഇതുവരെ 1.5 കോടി ആളുകള്‍ മരിച്ചു

ഏകദേശം 1.5 കോടി ആളുകളെ കോവിഡ്-19 മഹാമാരി നേരിട്ടും അല്ലാതെയും കൊന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 55 ലക്ഷം എന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ അധികമാണ് ഈ സംഖ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി 1.49 കോടി അധിക മരണമാണ് ഉണ്ടായത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കി. കോവിഡ് കാരണം മരിച്ചവരും ആരോഗ്യസംവിധാനത്തില്‍ മഹാമാരി കാരണമുണ്ടായ അമിത ആഘാതം കാരണം മരിച്ചവരും ഉള്‍പ്പെടുന്നു. — സ്രോതസ്സ് democracynow.org | May 06, 2022

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുരോഗമനവാദി നേതാവ് നീന ടര്‍ണര്‍ പങ്കെടുക്കും

ട്രമ്പിന്റെ പിന്‍തുണ കിട്ടിയതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി J.D. Vance ഒഹായിലെ റിപ്പബ്ലിക്കന്‍ സെനറ്റ് പ്രാധമിക തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇദ്ദേഹം മുമ്പ് ട്രമ്പിനെ എതിര്‍ത്തിരുന്നയാളായിരുന്നു. ട്രമ്പ് അമേരിക്കയുടെ ഹിറ്റ്‌ലറാണെന്ന് പോലും പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ എതിരാളികള്‍ മാസങ്ങളായി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും വിജയിച്ചു. ഇപ്പോള്‍ Vance ട്രമ്പിന്റെ അനുയായിയായി, അയാളെ പുകള്‍ത്തുകയും ചെയ്തു. വലതുപക്ഷ സാങ്കേതികവിദ്യാ കോടീശ്വരനായ Peter Thiel എഴുത്തുകാരനും venture capitalist ഉം ആയ J.D. Vance നെ വന്‍തോതില്‍ പിന്‍തുണക്കുന്നുണ്ട്. ജസ്റ്റീസ് Kavanaugh ന്റെ ഗുമസ്ഥയാണ് Vance … Continue reading 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുരോഗമനവാദി നേതാവ് നീന ടര്‍ണര്‍ പങ്കെടുക്കും

കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

കുറഞ്ഞത് 10,000 വൈറസ് സ്പീഷീസുകള്‍ക്ക് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇപ്പള്‍ ബഹുഭൂരിപക്ഷവും നിശബ്ദമായി വന്യമൃഗങ്ങളില്‍ ചംക്രമണം ചെയ്യുകയാണ്. കാലാവസ്ഥയുടേയും ഭൂ വിനിയോഗത്തിന്റേയും മാറ്റം കാരണം മുമ്പ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വന്യജീവി സ്പീഷീസുകള്‍ക്ക് വൈറസ് പങ്കുവെക്കാനുള്ള പുതിയ അവസരങ്ങള്‍ കിട്ടുന്നു. ചില സമയത്ത് അത് zoonotic തുളുമ്പലിന് സൌകര്യമൊരുക്കുന്നു. ആഗോള പരിസ്ഥിതി മാറ്റവും രോഗങ്ങളുടെ ആവിര്‍ഭാവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണിത്. വവ്വാലാണ് novel viral sharing കൂടുതലും ചെയ്യുന്നത്. അവ പരിണാമപരമായ പാതകളില്‍ വൈറസ് പങ്കുവെക്കുന്നു. … Continue reading കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു

ഓസോണ്‍ തന്‍മാത്രക്ക് മൂന്ന് ഓക്സിജന്‍ ആറ്റങ്ങളുണ്ട്. സൂര്യനില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നത് stratosphere ല്‍ ഉള്ള ഓസോണ്‍ ആണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനോടടുത്ത്, troposphere ല്‍, ഓസോണ്‍ മനുഷ്യന് ദോഷമുണ്ടാക്കുന്ന ഒരു വാതകമാണ്. താഴ്ന്ന നിലയിലെ ഓസോണ്‍ തെക്കന്‍ സമുദ്രത്തലേക്ക് കൂടുതല്‍ ചൂട് കൊടുക്കുന്നു എന്ന് UC Riverside ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പഠന റിപ്പോര്‍ട്ട് Nature Climate Change … Continue reading കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു

കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു

ഗ്വാണ്ടാനമോയിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കാന്‍ അമേരിക്ക സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കുറ്റവും ചാര്‍ത്താതെ തന്നെ കഴിഞ്ഞ 20 വര്‍ഷങ്ങളായി Hassan bin Attash നെ അമേരിക്ക തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2002 ല്‍ ഇയാളെ പാകിസ്ഥാനിലെ സുരക്ഷ സേന കറാച്ചിയില്‍ വെച്ച് പിടികൂടി അമേരിക്കക്ക് കൈമാറുമ്പോള്‍ വെറും 17 വയസായിരുന്നു പ്രായം. CIAയുടെ ഒരു രഹസ്യ സൈറ്റില്‍ വെച്ച് ഉള്‍പ്പടെ അമേരിക്കയും സഖ്യ കക്ഷികളും ദിവസം 12 മണിക്കൂര്‍ വരെ രണ്ട് വര്‍ഷത്തോളും ഇയാളെ പീഡിപ്പിച്ചിരുന്നു … Continue reading കുറ്റമൊന്നും ചാര്‍ത്താതെ ഗ്വാണ്ടാനമോയില്‍ 20 വര്‍ഷങ്ങളായി കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനെ മോചിപ്പിക്കുന്നു