അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്

താഴ്ന്ന വര്‍ഗ്ഗ വീടുകളുടെ മൊത്തം സമ്പത്തിനെ ചെറുതാക്കിക്കൊണ്ട് അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് അവരുടെ ഭാഗ്യത്തില്‍ വലിയ നേട്ടം അനുഭവിക്കുകയാണ്. വീടുകളുടെ വില, ബാങ്ക് അകൌണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, ഭവനവായ്പ കടം ഇല്ലാത്ത മറ്റ് ആസ്തികള്‍, വാഹന വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് തരത്തിലെ കടം വാങ്ങള്‍ എന്നിവ ചേരുന്നതാണ് അമേരിക്കയിലെ ഭവന സമ്പത്ത്. Finbold ശേഖരിച്ച ഡാറ്റ, വിശകലനം ചെയ്തതില്‍ നിന്ന് 2020 ന്റെ നാലാം പാദത്തില്‍ അമേരിക്കയിലെ 10% ഉന്നത വര്‍ഗ്ഗത്തിന്റെ കൈവശം രാജ്യത്തെ … Continue reading അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്

ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

UNIRE (“to join”) എന്ന പേരിലെ ഒരു “single national interconnection network” സ്ഥാപിക്കാനുള്ള ഒരു പുതിയ ബില്ല് ഇറ്റലിയിലെ സെനറ്റില്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ എല്ലാ സ്കൂളുകളേയും പരസ്പരം ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിലെത്തിക്കുക എന്നതാണ് ഈ networkന്റെ ലക്ഷ്യം. രാഷ്ട്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ cloud. ഡിജിറ്റല്‍ പഠനവും, ഗൂഗിളിനും മൈക്രോസോഫ്റ്റിനും ബദലായി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ ഡാറ്റ സംരക്ഷണം ഏറ്റവും കൂടുതല്‍ ഉറപ്പാക്കാനുമുള്ള പ്ലാറ്റ്ഫോം ഈ cloud ല്‍ ഉണ്ടാകും. ഈ ബില്ലില്‍ ആദ്യം ഒപ്പുവെച്ച … Continue reading ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്

ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്

യൂണിയന്‍ ശ്രമത്തിന്റെ കാരണം നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ഏഴ് Memphis Starbucks തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് National Labor Relations Board കോടതിയില്‍ കേസ് കൊടുത്തു. Memphis 7 എന്നാണ് ഈ കൂട്ടത്തെ വിളിക്കുന്നത്. തങ്ങളുടെ യൂണിയന്‍ ശ്രമത്തെക്കുറിച്ച് പത്രപ്രവര്‍ത്തരോട് സംസാരിച്ചതിന് കമ്പനിയുടെ നയങ്ങള്‍ പിന്‍തുടരുന്നില്ല എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടത്. Buffalo, New York ലെ Starbucks Workers United യൂണിയന്റെ അംഗങ്ങളുടെ സമര്‍പ്പിച്ച 29 അന്യായമായ തൊഴില്‍ പ്രവര്‍ത്തികള്‍, ഫെഡറല്‍ തൊഴിലാളികളുടെ സംരക്ഷണങ്ങള്‍ 200 … Continue reading ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്

അമേരിക്കയില്‍ വിജയകരമായി ആമസോണ്‍ യൂണിന്‍ രൂപീകരിച്ച രണ്ട് തൊഴിലാളികളെ പിരിച്ചുവിട്ടു

അമേരിക്കയിലെ ആമസോണിന്റെ Staten Island JFK8 warehouse ല്‍ യൂണിയന്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച രണ്ട് തൊഴിലാളികളെ ആമസോണ്‍ പിരിച്ചുവിട്ടു. സ്റ്റാറ്റന്‍ അയലന്റ് യൂണിയന്‍ വോട്ടെടുപ്പില്‍ ആമസോണ്‍ തൊഴില്‍ നിയമം ലംഘിച്ചു എന്ന പരാതി National Labor Relations Board ശരിവെച്ചതിനിടക്കാണിത്. യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ബന്ധിത യോഗം വിളിച്ചുകൂട്ടി തൊഴിലാളികളെ കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം ആമസോണ്‍ നടത്തിയിരുന്നു. — സ്രോതസ്സ് democracynow.org | May 11, 2022

ശരിക്കുള്ള വാര്‍ത്തയെ തിരിച്ചറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ ദുഷ്കരമാക്കുന്നു

സാമൂഹ്യമാധ്യമ സൈറ്റുകളില്‍ വാര്‍ത്തയും വിനോദവും കൂടിക്കലര്‍ന്ന് കാണുന്ന ആളുകള്‍ അവര്‍ വായിക്കുന്ന ഉള്ളടക്കത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ശ്രദ്ധിക്കില്ല എന്ന് ഒരു പഠനം കണ്ടെത്തി. അതായത് അവര്‍ തമാശയോ കഥയോ യഥാര്‍ത്ഥ വാര്‍ത്തയായി എളുപ്പം തെറ്റിധരിക്കും. ആളുകള്‍ കാണുന്ന ഉള്ളടക്കത്തെ സമകാലീന വിവരങ്ങള്‍ വിനോദം എന്ന് രണ്ട് വ്യക്തമായ വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. സ്രോതസ് പരിശോധിക്കുന്നതിലും ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും അവക്ക് രണ്ടിനും വ്യത്യസ്ഥമായ പ്രശ്നങ്ങളാണുള്ളത്. ഫേസ്‌ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമ സൈറ്റുകളില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ വാര്‍ത്തകള്‍ കിട്ടുന്നതിന്റെ … Continue reading ശരിക്കുള്ള വാര്‍ത്തയെ തിരിച്ചറിയുന്നത് സാമൂഹ്യമാധ്യമങ്ങള്‍ ദുഷ്കരമാക്കുന്നു

ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ തെരുവുകളിലെ പ്രതിഷേധം ഇരമ്പിയതോടെ സര്‍ക്കാര്‍ അധികാരം സൈന്യത്തിനും പോലീസിനും കൈമാറി. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധിതമായി രാജിവെക്കേണ്ടതായി വന്നു. ആഴ്ചകളായി സര്‍ക്കാര്‍ വിരുദ്ധ സമരം രാജ്യത്തുടനീളം നടക്കുന്നു. തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികള്‍ ശ്രീലങ്ക തേടുന്നതിനിടയില്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തിന്റെ നീക്കങ്ങളും നടക്കുന്നു. പ്രധാനമന്ത്രി Mahinda Rajapaksa പ്രസിഡന്റ് Gotabaya Rajapaksa യുടെ സഹോദരനാണ്. ഇവര്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ … Continue reading ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു