ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

ഡന്‍മാര്‍ക്കിലെ ധാരാളം ആളുകള്‍ക്ക് ‘വിദേശി പാസ്പോര്‍ട്ട്’ ആണുള്ളത്. അത് പ്രകാരം അവര്‍ക്ക് രാജ്യമില്ല. കാരണം അവര്‍ക്ക് ഡന്‍മാര്‍ക്കിന്റെ പാസ്പോര്‍ട്ട് കിട്ടില്ല, അതുപോലെ വിദേശത്തേതും കിട്ടില്ല. ധാരാളം അഭയാര്‍ത്ഥികളുടെ കാര്യം അങ്ങനെയാണെങ്കിലും ഡന്‍മാര്‍ക്കില്‍ ജനിക്കുന്ന അവരുടെ കുട്ടികളുടെ സ്ഥിതിയും കടുത്ത നിയമം കാരണം അത് തന്നെയാണ്. 2012 - 2014 കാലത്ത് 8,000 - 9,000 പേര്‍ക്കാണ് Alien’s Passport കൊടുത്തത്. അടുത്ത വര്‍ഷങ്ങളില്‍ അത് പ്രതിവര്‍ഷം 14,000 എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് Danish Immigration Service രേഖകള്‍ … Continue reading ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു

Pegasus ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരേയും ആ ഉപകരണം നിര്‍മ്മിച്ച ഇസ്രായേലിലെ NSOക്കും എതിരെ കേസ് കൊടുക്കുന്നു. മൊബൈല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രാജ്യത്തെ പത്രപ്രവര്‍ത്തരെ പെഗസസ് ലക്ഷ്യം വെച്ചു എന്ന് ഒരു കൂട്ടം പത്രങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ Pegasus Project കഴിഞ്ഞ വര്‍ഷം വ്യക്തമാക്കി. പെഗസസ് വാങ്ങിയെന്ന് നവംബറില്‍ ഹംഗറിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആദ്യമായി സമ്മതിച്ചു. ആറ് വാദികളുടെ പേരില്‍ നിയമ നടപടി തുടങ്ങുന്നത് Hungarian Civil Liberties Union (HCLU) … Continue reading പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു

വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്

തുണി കഴുകുന്നത് മലിനജലത്തിലേക്ക് സൂഷ്മ നാരുകള്‍ പുറത്തുവിടുന്നു എന്ന് നമുക്കറിയാമെങ്കിലും വസ്ത്രമുണക്കിക്ക് എത്രമാത്രം പാരിസ്ഥിതിക ആഘാതമുണ്ടെന്ന് വ്യക്തമായിരുന്നില്ല. ഒറ്റ ഒരു dryer പ്രതിവര്‍ഷം 12 കോടി സൂഷ്മനാരുകള്‍ പുറത്തുവിടുന്നു. അത് തുണിഅലക്കുയന്ത്രത്തേക്കാള്‍ കൂടുതലാണ് എന്ന് ഇപ്പോള്‍ ACS ന്റെ Environmental Science & Technology Letters റിപ്പോര്‍ട്ട് ചെയ്യുന്നു. പരുത്തി പോലുള്ള പ്രകൃതിദത്തമായ തുണികളില്‍ നിന്നും, സൂഷ്മപ്ലാസ്റ്റിക്കുകളായി കണക്കക്കപ്പെടുന്ന പോളിയെസ്റ്റര്‍ പോലുള്ള കൃത്രിമമായ തുണികളില്‍ നിന്നും സൂഷ്മനാരുകള്‍ വരുന്നു. സൂഷ്മനാരുകളെ പ്രകൃതിയിലേക്ക് പുറത്തുവിടുന്നത് ഒരു പ്രശ്നമാണ്. കാരണം … Continue reading വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്

ചെറിയ ശീതകാല സെമസ്റ്റര്‍ വഴി ബ്രിട്ടണിലെ സര്‍വ്വകലാശാലക്ക് CO2 ഉദ്‌വമനം 4% കുറക്കാം

പഠന ആഴ്ചകള്‍ വേനല്‍ക്കാലത്തേക്ക് നീക്കുന്നതും ശീതകാല അവധിക്കാലം വര്‍ദ്ധിപ്പിക്കുന്നതും സര്‍വ്വകലാശാലയുടെ വാര്‍ഷിക കാര്‍ബണ്‍ ഉദ്‌വമനം 4% ല്‍ അധികം കുറക്കാന്‍ കഴിയുന്നു എന്ന് ബ്രിട്ടണിലെ University of Edinburgh യിലെ ഗവേഷകര്‍ iScience ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു. University of Edinburgh ലെ താപോര്‍ജ്ജവും ഊര്‍ജ്ജവും ഉപയോഗിക്കുന്നതിനെയാണ് സംഘം പരിശോധിച്ചത്. സെപ്റ്റംബര്‍ രണ്ടാം ആഴ്ചയില്‍ സെമസ്റ്റര്‍ തുടങ്ങുകയും തുടര്‍ന്ന് 12 ആഴ്ച ശീതകാല പഠന സെമസ്റ്റര്‍ നടത്തുകയും, 5 ആഴ്ച ശീതകാല അവധി കൊടുക്കുകയും ചെയ്താല്‍ അവര്‍ക്ക് … Continue reading ചെറിയ ശീതകാല സെമസ്റ്റര്‍ വഴി ബ്രിട്ടണിലെ സര്‍വ്വകലാശാലക്ക് CO2 ഉദ്‌വമനം 4% കുറക്കാം

SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്

MHC (major histocompatibility complex) class I തന്‍മാത്രയാണ് വൈറസുകള്‍ക്കെതിരായ പ്രതിരോധ പ്രതികരണത്തിലെ കേന്ദ്ര ആയുധം. ഒരു വൈറസ് ഒരു കോശത്തെ ബാധിക്കുമ്പോള്‍ ബാധിച്ച കോശം അതിന്റെ ഉപരിതലത്തില്‍ viral antigens ന്റെ ഒരു expression നിര്‍മ്മിച്ച് cytotoxic T കോശങ്ങള്‍ എന്ന പ്രതിരോധ കോശങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ പ്രതിരോധ കോശങ്ങള്‍ അണുബാധയേറ്റ കോശത്തോടൊപ്പം അതിനകത്തെ വൈറസിനേയും നശിപ്പിക്കുന്നു. SARS-CoV-2 വൈറസിലെ ORF 6 എന്ന് വിളിക്കുന്ന ഒരു പ്രോട്ടീന്‍ അണുബാധയേറ്റ കോശത്തിലെ MHC class … Continue reading SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്

ആധിപത്യത്തിന്റേയും മനുഷ്യവംശത്തിനെതിരായ അക്രമത്തിന്റേയും ക്രൂരമായ വ്യവസ്ഥ

[പ്രായ നിയന്ത്രണത്തില്‍ ഗൂഗിളിന് എന്താ ഉല്‍സാഹം !] — സ്രോതസ്സ് Amnesty International | Feb 1, 2022

രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്

അണുബാധ, മറ്റ് ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ടെന്ന് University of Alberta നയിച്ച ഒരു പഠനത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന പാകമായ ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയായ അനീമിയ ഇരുമ്പിന്റെ കുറവോ രക്ത നഷ്ടമോ കാരണം ഉണ്ടാകുന്നതാണ്. അത് വ്യത്യസ്ഥ രോഗപ്രതിരോധ പ്രതികരണമാണ് സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ടാക്കുന്നത്. മാസം തോറുമുള്ള രക്ത നഷ്ടം, ഗര്‍ഭം, പ്രസവം തുടങ്ങിയവയാല്‍ അത് വ്യക്തമാണ്. ആര്‍ത്തവ ചക്രത്തിന് ശേഷം സ്ത്രീകളില്‍ അതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പാകമാകാത്ത ചുവന്ന രക്താണുക്കളാണുള്ളത്. സ്ത്രീകള്‍ക്കും … Continue reading രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്