IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

IIT Delhi, Jamia Milia Islamia, Indian Medical Association, Oxfam India, Nehru Memorial Museum and Library ഉള്‍പ്പടെയുള്ള ഏകദേശം 6,000 entities ന് FCRA registration ശനിയാഴ്ച മുതല്‍ റദ്ദാക്കി. ചിലര്‍ FCRAക്കുള്ള അപേക്ഷ പുതുക്കാതിരിക്കുകയോ, ചിലവയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയോ ആണുണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Foreign Contribution (Regulation) Act മായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ വിദേശ ധനസഹായം റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങളില്‍ Indira Gandhi National Centre … Continue reading IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു

2019 ല്‍ പോളണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ Krzysztof Brejza ന്റെ സന്ദേശത്തില്‍ മോശമായ മാറ്റം വരുത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷനിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭരിക്കുന്ന Law and Justice പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. തന്റെ ഫോണ്‍ 33 പ്രാവശ്യം ഇസ്രായേലിലെ സ്ഥാപനമായ NSO യുടെ Pegasus ഹാക്ക് ചെയ്തു എന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിലെ പാര്‍ളമെന്റ് അംഗമായ Brejza അവകാശപ്പെടുന്നു. Associated Press ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. — സ്രോതസ്സ് … Continue reading പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു

റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു. ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ … Continue reading റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും

ഗാസയിലെ ക്രിസ്ത്യാനികളില്‍ പകുതി പേരെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇസ്രായേലില്‍ പ്രവേശനം അനുവദിക്കും. ബന്ധുക്കളെ കാണാനും ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആണ് കുറച്ച് പെര്‍മിറ്റ് ഇസ്രായേല്‍ അനുവദിക്കുക. 200 പേര്‍ക്കാണ് ഇസ്രായേലിലൂടെ യാത്ര ചെയ്ത് ജോര്‍ദാനില്‍ പോകാന്‍ അനുവാദം കിട്ടുക. ഗാസയില്‍ 1,030 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഗാസയിലെ 20 ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനമാണിത്. പാലസ്തീനിലിലെ ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക സംഘങ്ങള്‍ ജനുവരി 7 … Continue reading ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും

പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം

ശാസ്ത്രം പഠിച്ച കുട്ടിക്ക് ആത്മവിശ്വാസം കുറവും, സാഹിത്യവും കലയും പഠിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൂടുതലുമുണ്ടെന്നാണ് ഒരു വാദം. പരിണാമം പഠിച്ച കുട്ടി ഡാര്‍വിന്റെ പുസ്തകം വായിക്കുന്നില്ല അതിനാലാണ് അത്മവിശ്വാസം ഉണ്ടാകാത്തതെന്നും പറയുന്നു. വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപനത്തിന്റേയോ പ്രശ്നമല്ല അത്. ഡാര്‍വിന്റെ പുസ്തകം തന്നെ വായിച്ചാലും തീരുന്നതല്ല അത്. ശാസ്ത്രത്തിന്റെ സ്വഭാവം കൊണ്ടാണങ്ങനെ. കലയും സാഹിത്യവും വ്യക്തിനിഷ്ഠമാണ്, ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്തെങ്ങിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അതാണ്. അല്ലാതെ വിദ്യാര്‍ത്ഥിയുടേയോ, അദ്ധ്യാപകന്റേയോ സ്കൂളിന്റേയോ പ്രശ്നമല്ല. സാഹിത്യ കലാ രംഗം … Continue reading പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം