സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്‍തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്‍കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

ജോണ്‍ ഹോപ്കിന്‍സ് കറുത്തവരെ അടിമകളാക്കിയിരുന്നു

19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]

1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

മുമ്പ് സംശയിച്ചിരുന്നതിനേക്കാള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സാദ്ധ്യതയെക്കുറിച്ചുള്ള വ്യക്തമായ മുന്നറീപ്പ് ഫോസിലിന്ധന കമ്പനികള്‍ക്ക് കൊടുത്തിരുന്നു എന്ന് പുതിയതായി കണ്ടെത്തിയ വിപുലമായ രേഖകള്‍ കാണിക്കുന്നു. വളരെ കാലം മുമ്പേ കമ്പനികള്‍ക്ക് ഈ അപകടത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് ഇനിമുതല്‍ ഒരു രഹസ്യമല്ല എന്നാണ് Center for International Environmental Law (CIEL) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തെ അടിച്ചമര്‍ത്താനും ആഗോളതപനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനും വിശാലമായ വ്യവസായം നടത്തിയ ശ്രമം കൂടുതല്‍ … Continue reading 1940കള്‍ മുതലേ എണ്ണ വ്യവസായം കാലാവസ്ഥ ശാസ്ത്രത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി

കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു

ദീര്‍ഘമായ തൊഴില്‍ സമയം കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ തൊഴിലാളി സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി. 2000 നെ അപേക്ഷിച്ച് 29% വര്‍ദ്ധനവാണിത്. ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് പക്ഷാഘാതം വരാനുള്ള സാദ്ധ്യത 35% ഉം ഹൃദ്രോഗ സാദ്ധ്യത 17% ഉം വര്‍ദ്ധിപ്പിക്കും. പുരുഷന്‍മാരിലാണ് തൊഴില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗങ്ങള്‍ കൂടുതല്‍. ആ മരണങ്ങളുടെ 72% വും അവരില്‍ ആണുണ്ടാകുന്നത്. WHOയുടെ … Continue reading കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു

ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

Weddell Sea മുതല്‍ അന്റാര്‍ക്ടിക് മുനമ്പ് വരെയുള്ള കടലിലാണ് അന്റാര്‍ക്ടിക് ക്രില്ലുകള്‍ കൂടുതലും കാണപ്പെടുന്നത്. വിവിധ തിമിംഗല, സീല്‍, പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ക്ക് അവ ആഹാരമാണ്. ശോഷിച്ച വര്‍ഷങ്ങളില്‍ അവ മറ്റ് ആഹാര സ്രോതസ്സുകള്‍ കണ്ടെത്തുമെങ്കിലും അവ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അന്റാര്‍ക്ടിക് ക്രില്ലുകളുടെ എണ്ണം 70% - 80% വരെ കുറഞ്ഞിരുന്നു. കാലാവസ്ഥ മാറ്റമാണോ അതിന് കാരണം എന്നതില്‍ ഗവേഷകര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും, മഞ്ഞിന്റെ ആവരണം … Continue reading ക്രില്ലുകള്‍ അന്റാര്‍ക്ടിക് ജലത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു

മാരകമായ ഫംഗസ് അണുബാധകള്‍ ഇന്ന് ഉപയോഗിക്കുന്ന അവക്കുള്ള മരുന്നുകളോട് പ്രതിരോധ ശേഷി നേടുന്നു എന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം ആളുകള്‍ ബ്രിട്ടണില്‍ 7,000 പേരുള്‍പ്പടെ ഫംഗസ് അണുബാധകള്‍ കാരണം ലോകം മൊത്തം മരിക്കുന്നുണ്ട്. പ്രതിരോധം വര്‍ദ്ധിക്കുന്നതിനാല്‍ ഈ മരണ സംഖ്യയും കൂടും. വിളകളില്‍ വ്യാപകമായി ഫംഗസ് നാശിനികള്‍ അടിക്കുന്നത് ഫംഗസ് പ്രതിരോധത്തിന്റെ ഒരു പ്രധാന കാരണമാണ്. മനുഷ്യരില്‍ ബാക്റ്റീരിയയുടെ അണുബാധ തടയാനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന് പ്രതിരോധമുണ്ടാകുന്നത് പോലെയാണിതും. ഫംഗസ് എല്ലായിടത്തും ഉണ്ട്. എല്ലാ … Continue reading മാരകമായ ഫംഗസ് അണുബാധകള്‍ മരുന്നിനോട് പ്രതിരോധം നേടുന്നത് ദശലക്ഷങ്ങളെ അപകടത്തിലാക്കുന്നു