ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും

രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു "ശാസ്ത്രത്തിനെരായ യുദ്ധം" ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. … Continue reading ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും →

എസി ഉണ്ടെങ്കിലും കൂട്ടത്തില്‍ ഫാനുമിട്ടോളൂ

സീലിങ് ഫാനോടൊപ്പം 26 ഡിഗ്രി സെല്‍ഷ്യസ് വെച്ച് എസി ഉപയോഗിച്ചാല്‍ അത് എസി മാത്രം 22 ഡിഗ്രി വെച്ച് ഉപോയഗിക്കുന്നതിന് തുല്യമാണ്. എസിയും ഫാനുമിട്ടാല്‍ ഊര്‍ജ്ജ ഉപഭോഗം 12-20% കുറക്കാനാകും.

250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല →

അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ് →

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും →

പട്ടിണി വൈറസ് ഇരട്ടിക്കുന്നു

കോവിഡ്-19 മഹാമാരിക്ക് ശേഷം ഒന്നര വര്‍ഷമായി. എന്നാല്‍ വൈറസിനെ കവച്ച് വെക്കുന്നതാണ് പട്ടിണി കാരണമുള്ള മരണം. തുടരുന്ന സംഘര്‍ഷങ്ങള്‍, അതിനോടൊപ്പം മഹാമാരിയുടേയും വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ പ്രശ്നത്തിന്റേയും ഫലമായുണ്ടായ സാമ്പത്തിക പൊട്ടിത്തെറികള്‍, ലോകത്തെ പട്ടിണി കേന്ദ്ര പ്രദേശങ്ങളില്‍ ദാരിദ്ര്യത്തേയും ആഹാര സുരക്ഷിതമില്ലായ്മയേയും രൂക്ഷമാക്കി പട്ടിണിയുടെ അതി തീവൃ പ്രദേശങ്ങളുണ്ടാക്കി. ആഹാര സുരക്ഷിതമില്ലായ്മയേയും അതിന്റെ മൂല കാരണങ്ങളും സര്‍ക്കാരുകള്‍ അടിയന്തിരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനി ഏറ്റവും മോശമായതാണ് വരാന്‍ പോകുന്നതേയുള്ളു. ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര … Continue reading പട്ടിണി വൈറസ് ഇരട്ടിക്കുന്നു →

കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു →

മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി →