പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

ജേക്കബ്ബേ, നിനക്കറിയാം ഇത് നിന്റെ വീടല്ലന്ന്

https://twitter.com/RamAbdu/status/1388520211574317057 “ഞാനിത് മോ‍‍ഷ്ടിച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും മോഷ്ടിക്കും”, അമേരിക്കന്‍ ഭാഷ്യരീതിയില്‍ ജേക്കബ് Sheikh Jarrah ലെ Mona al-Kurd യോട് മറുപടി പറഞ്ഞു. [പത്ത് കല്‍പ്പനകളില്‍ ഏഴാമത്തേത് എന്താണ്? Thou shalt not steal അതായത് മോഷ്ടിക്കരുത്! മോഷ്ടിക്കുന്നതിന്റെ യഹൂദ ന്യായം കേട്ടില്ലേ?]

തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു

ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ … Continue reading തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു

കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു

ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

കുട്ടികള്‍ക്ക് വേണ്ടി ഫോട്ടോ പങ്കുവെക്കുന്ന ശൃംഖല Instagram ന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് 44 അറ്റോര്‍ണി ജനറലുമാര്‍ ഫേസ്‌ബുക്കിന്റെ തലവന്‍ Mark Zuckerberg നോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്പ് കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുകയും അവരുടെ സ്വകാര്യത ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമാണ്. ഒരു സാമൂഹ്യ മാധ്യമ അകൌണ്ട് ഉണ്ടായത് കാരണമായ വെല്ലുവിളികളെ തരണം ചെയ്ത് പോകാനുള്ള ശേഷി കുട്ടികള്‍ക്ക് ഇല്ല,” എന്ന് സംസ്ഥാന അറ്റോര്‍ണിമാരുടെ … Continue reading ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്

റോക്കി മലനിരകള്‍ മുതല്‍ മെക്സിക്കോ വരെയുള്ള കൊളറാഡോ നദിക്കരയിലെ Navajo Nation നും മറ്റ് 29 ഗോത്രങ്ങള്‍ക്കും ഇത് ഒരു ഒഴുവാക്കാനാകാത്ത പ്രശ്നമാണ്. ഈ പ്രദേശത്തെ അമേരിക്കന്‍ ആദിവാസികള്‍ക്ക് ജല infrastructure ന് കുറവുണ്ടെന്നും, ജല സ്രോതസ്സുകള്‍ അഴ്സനിക്കും മറ്റ് ദോഷകരമായ രാസവസ്തുക്കളാലും മലിനപ്പെട്ടതാണെന്നും പുതിയ പഠനം കാണിക്കുന്നു. ഗോത്രങ്ങളുടെ കൂട്ടവും, ലാഭേച്ഛയില്ലാത്തവരും, വിദ്യാഭ്യാസവിദ്ധരും ചേര്‍ന്ന Water and Tribes Initiative ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കൊളറാഡോ നദി പ്രദേശത്തെ എല്ലാ ഗോത്രങ്ങളുടേയും ജല ദൌര്‍ലഭ്യത്തിന്റെ … Continue reading പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്

മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി