കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു

സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ അമേരിക്കയിലെ വീടുകളില്‍ കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ചവറായി കളയുന്നു. അത് പ്രതിവര്‍ഷം ശരാശരി $24000 കോടി ഡോളറിന്റെ ആഹാരമാണ്. അതിനെ അമേരിക്കയിലെ 12.86 കോടി വീടുകള്‍ കൊണ്ട് ഹരിച്ചാല്‍ ഓരോ വീടിനും ഏകദേശം $1,866 ഡോളര്‍ പ്രതിവര്‍ഷം വരും. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ആഹാര കമ്പോളം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ ആഹാര സമ്പദ്‌വ്യവസ്ഥയിലെ ഈ ദക്ഷതയില്ലായ്മ ബാധിക്കുന്നുണ്ട്. അമേരിക്കയിലെ മൊത്തം ഭക്ഷ്യ ലഭ്യതയുടെ 30% - 40% വും ഉപയോഗിക്കപ്പെടാതെ പോകുന്നു. അതായത് … Continue reading കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു

Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി

രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുകയാണല്ലോ. ഇന്ന് കര്‍ണാടകയിലെ Hubballi ല്‍ 500 ല്‍ അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്‍മാരും CAA, NRC, NPR എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല്‍ Hubballi യിലെ തഹസില്‍ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര്‍ ഇന്‍ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു. — സ്രോതസ്സ് … Continue reading Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി

Area Cയിലെ വെറും 3% പാലസ്തീന്‍ വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു

2016 - 2018 കാലത്ത് പാലസ്തീന്‍കാരില്‍ നിന്നുള്ള 1,485 അപേക്ഷകളില്‍ വെറും 21 എണ്ണത്തിന് മാത്രമാണ് പടിഞ്ഞാറെ കരയിലെ Area C വീട് പണിയാന്‍ അനുമതി Israeli Civil Administration കൊടുത്തിട്ടുള്ളു. മനുഷ്യാവകാശ സംഘടനയായ Bimkom കൊടുത്ത വിവരാവകാശ പരാതിയുടെ മറുപടിയില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. അതേ സമയം Civil Administration ല്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഇതേ കാലത്ത് പാലസ്തീന്‍കാര്‍ നടത്തിയ “ലംഘനങ്ങളുടെ” പേരില്‍ 2,000 ല്‍ അധികം വീടുകള്‍ നശിപ്പിക്കാനുള്ള ഉത്തരവ് കൊടുത്തിട്ടുണ്ട്. ഇസ്രായേല്‍ … Continue reading Area Cയിലെ വെറും 3% പാലസ്തീന്‍ വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു

തെറ്റായ യുദ്ധത്തിന് വേണ്ടി തയ്യാറാകുകയാണോ നമ്മള്‍?

Pravin Sawhney Journalist and co-editor of Force magazine. pak is not worried about india. because they realized we are doing a defensive war, against our own citizen, that reduce conventional war capability.

മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’