ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു

Belgravia ലെ രണ്ട് താമസ കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴുപ്പിക്കുകയും ആ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ ആഡംബര ഫ്ലാറ്റുകളും വിലപിടിപ്പുള്ള കടകളും നിര്‍മ്മിക്കാന്‍ 30 വയസിന് താഴെ പ്രായമുള്ളവരിലെ ഏറ്റവും സമ്പന്നനും Duke of Westminster ആയ Hugh Grosvenor പദ്ധതിയുണ്ടാക്കുന്നു. ബ്രിട്ടണിലെ ഭീമമായ സാമ്പത്തിക അസമത്വത്തിന്റേയും സാമൂഹ്യ തുടച്ചുനീക്കലിന്റേയും ഏറ്റവും പ്രകടമായ ഉദാഹരണമാണിത്. മൂന്ന് വര്‍ഷം മുമ്പ് ആറാം ഡ്യൂക്കിന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം സമ്പന്നനായ 28 വയസുള്ള ഡ്യൂക്കിന് £930 കോടി പൌണ്ട് പാരമ്പര്യമായി കിട്ടി. … Continue reading ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു

തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്. World Suicide Prevention Dayക്ക് ഒരു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്‍ഡ്യയിലെ ആത്മഹത്യാ തോത് ഒരു ലക്ഷം പേരില്‍ 16.5 ആണ്. ശ്രീലങ്കയില്‍ അത് 14.6 ഉം തായ്‌ലാന്റില്‍ 14.4 ഉം ആണ്. സ്ത്രീകളുടെ ആത്മഹത്യയില്‍ 14.7 പേര്‍ എന്ന തോതില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇതില്‍ 24.4 തോതോടെ Lesotho ഒന്നാം സ്ഥാനത്തും … Continue reading തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്

ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്

Full Speech Of Ex IAS Kannan Gopinathan At Shaheen Bagh. ഒരു വിഢി സര്‍ക്കാരിനെയാണ് നിങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് അത് അപകടകരമായേക്കാം ഇപ്പോഴുള്ള ഒന്ന് എടുത്തുമാറ്റുന്നു. പിന്നെ അത് തിരിച്ച് തരുന്നു. ആളുകള്‍ക്ക് സന്തോഷമായി. തുടക്കത്തില്‍ നിങ്ങള്‍ പൌരനായിരുന്നു. പിന്നീട് അത് എടുത്തുകളഞ്ഞു. പിന്നെ അത് തിരിച്ചുതന്നു. സാഡിസ്റ്റ് സര്‍ക്കാര്‍. ചിലരെ കുറച്ച് ബുദ്ധിമുട്ടിക്കുക. നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നു.

സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

നെവാഡയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് FourthAmendment.com ല്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഒരു കോടതി എടുത്ത തീരുമാനം തിരുത്തപ്പെട്ടു. അങ്ങനെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം കൂടുതല്‍ വിപുലമാക്കപ്പെട്ടിരിക്കുന്നു. ബ്ലോഗര്‍ Sam Toll നെ എതിരെ Storey പ്രവിശ്യ Commissioner ആയ Lance Gilman കൊടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നാണ് മാര്‍ച്ചില്‍ ജഡ്ജി James Wilson വിധിച്ചത്. 1969 ലെ ആ … Continue reading സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്

ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു

14ആം Conference of Parties (COP) ന്റെ ഭാഗമായ ഐക്യ രാഷ്ട്ര സഭയുടെ Convention to Combat Desertification (UNCCD) ല്‍ ഇന്‍ഡ്യക്ക് ഒരു ദ‍ശാബ്ദത്തില്‍ 31% അഥവാ 56.5 ലക്ഷം ഹെക്ടര്‍ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു. 2005 - 2015 നും ഇടക്ക് മൊത്തം പുല്‍മേടുകളുടെ വിസ്തീര്‍ണം 18 mha ല്‍ നിന്ന് 12.3 mha ആയി കുറഞ്ഞു. ആരവല്ലിയിലെ രാജസ്ഥാനിലെ പുല്‍മേടുകള്‍ ഗൌരവകരമായ നാശത്തിലൂടെ കടന്നുപോയി എന്ന് റിപ്പോര്‍ട്ടില്‍ … Continue reading ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു

അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന

ആണ്‍ പെണ്‍ സന്തതികളുടെ പേശികളുടെ ഭാരം പ്രായം കൂടുന്നതനുസരിച്ച് വര്‍ദ്ധിച്ച് വരും. എന്നിരുന്നാലും മുലകുടി മാറിയതിന് ശേഷം അമ്മ നഷ്ടപ്പെട്ട ചിമ്പാന്‍സി സന്തതിക്ക് അമ്മയോടൊപ്പം ജീവിക്കുന്ന സന്തതികളേക്കാള്‍ കുറവ് പേശീ ഭാരമേ ഉണ്ടാകൂ. അത് കൂടാതെ ആധിപത്യ നിലവെച്ച് അളക്കാവുന്ന ഉയര്‍ന്ന സാമൂഹ്യ സ്ഥിതിയുള്ള അമ്മമാരുടെ കുട്ടികള്‍ക്കും കൂടുതല്‍ പേശീ ഭാരം ഉണ്ടാകും. വന്യ ചിമ്പാന്‍സികളില്‍ അമ്മമാരുടെ സാന്നിദ്ധ്യവും അവരുടെ സാമൂഹ്യ സ്ഥിതിയും സന്തതികളുടെ phenotype നെ ബാധിക്കുന്നു എന്ന് ഈ പഠനം കാണിക്കുന്നു. സന്തതികള്‍ പൂര്‍ണ്ണ … Continue reading അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന