ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു

കാലാവസ്ഥാ മാറ്റ പ്രതിഷേധക്കാരായ Extinction Rebellion ടെര്‍മിനലുകള്‍ കൈയ്യേറിയതോടെ London City Airport ലെ ആയിരക്കണക്കിന് യാത്രത്താര്‍ക്ക് തടസം നേരിട്ടു. മൂന്ന് ദിവസത്തേക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച 18,000 യാത്രക്കാരായിരുന്നു 286 വിമാനങ്ങളിലായി അവിടെ നിന്നോ അവിടേക്കോ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രതിഷേധക്കാര്‍ കിടക്കുകയും ഇരിക്കുയും പശവെച്ച് സ്വയം ഒട്ടിക്കപ്പെട്ടിരിക്കുകയും ചെയ്ത് “സമാധാനപരമായി തങ്ങളുടെ ശരീരം ഉപയോഗിച്ച് വിമാനത്താവളം അടപ്പിക്കും” എന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചിരുന്ന Extinction Rebellion കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ല്‍ … Continue reading ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു

ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു

ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

അമേരിക്കയിടെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് ആണ് ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് വ്യാകുലതകള്‍ പ്രകടിപ്പിച്ച ആദ്യത്തെ 2020 ലെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജനാധിപത്യപരമായി വോട്ടെടുപ്പോടെ അധികാരത്തെലത്തിയ ഇവോ മൊറാലസിനെ നിര്‍ബന്ധിതമായാണ് രാജിവെപ്പിച്ചത് "ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് എനിക്ക് വളരെ വ്യാകുലതയുണ്ട്. അവിടെ ആഴ്ചകളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം സൈന്യം ഇടപെട്ട് പ്രസിഡന്റ് ഇവോ മൊറാലസിനെ നീക്കം ചെയ്യുകയായിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളെ പിന്‍തുണക്കുകയും വേണം", എന്ന് അദ്ദേഹം പറഞ്ഞു. തെക്കെ അമേരിക്കന്‍ രാജ്യത്തെ സമീപകാല … Continue reading ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

കാലിഫോര്‍ണിയയിലെ കാട്ടിതീ കാരണം ഒരു ലക്ഷം പേരെ അധികൃതര്‍ നീക്കം ചെയ്തു

A wildfire is destroying homes near L.A. (YouTube screen grab) ലോസാഞ്ജലസിന്റെ വടക്കെ അരികില്‍ കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ച് നീക്കം ചെയ്തു. അഗ്നിശമന പ്രവര്‍ത്തകര്‍ തീ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തീവൃമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 20,000 വീടുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ നിര്‍ബന്ധിതമായി ഒഴുപ്പിച്ചു എന്ന് പോലീസ് മേധാവി Michel Moore പറഞ്ഞു. വരണ്ട കാറ്റുള്ള കാലാവസ്ഥയില്‍ തങ്ങളുടെ ഉപകരണങ്ങള്‍ കാട്ടുതീക്ക് കാരണമാകാതിരിക്കാനായി Pacific Gas and … Continue reading കാലിഫോര്‍ണിയയിലെ കാട്ടിതീ കാരണം ഒരു ലക്ഷം പേരെ അധികൃതര്‍ നീക്കം ചെയ്തു

ആഹാര മൃഗങ്ങളിലെ ആന്റിബയോട്ടിക് പ്രതിരോധം 2000 ന് ശേഷം മൂന്നിരട്ടിയായി

ETH Zurich, Princeton Environmental Institute (PEI), Free University of Brussels എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 1,000 ന് അടുത്ത് veterinary reports പരിശോധിച്ച് ലോകം മൊത്തമുള്ള താഴ്ന്നതും-മദ്ധ്യവുമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലെ antimicrobial പ്രതിരോധത്തെക്കുറിച്ച് പഠിച്ചു. 2000 - 2018 കാലത്ത് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് 50% ആയിരുന്ന വികസ്വരരാജ്യങ്ങളില്‍ ചിക്കന്റെ പ്രതിരോധം 0.15 ല്‍ നിന്ന് 0.41 ആയി. പന്നിയില്‍ അത് 0.13 ല്‍ നിന്ന് 0.34 ആയി. മനുഷ്യന്റെ ആഹാരത്തിനായുള്ള 40% ചിക്കനിലും … Continue reading ആഹാര മൃഗങ്ങളിലെ ആന്റിബയോട്ടിക് പ്രതിരോധം 2000 ന് ശേഷം മൂന്നിരട്ടിയായി

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ … Continue reading ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്

അതിസമ്പന്നരായ അമേരിക്കന്‍ വീടുകള്‍ ഏറ്റവും കുറവ് നികുതിയാണ് കഴിഞ്ഞ വര്‍ഷം കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. സാമ്പത്തിക ശാസ്ത്രജ്ഞരായ Emmanuel Saez, Gabriel Zucman ഉം ചരിത്രപരമായ ഡാറ്റബേസ് ശേഖരിച്ച് ഫേഡറല്‍ നികുതി നടപ്പാക്കാന്‍ തുടങ്ങിയ 1913 വരെയുള്ള വിവിധ കൂട്ടം ആളുകളുടെ നികുതി അടവ് പരിശോധിച്ചു. അതില്‍ നിന്നും 2018 സാമ്പത്തിക വര്‍ഷം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ ഏറ്റവും കുറവ് ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയാണ് അടച്ചത് എന്ന് കണ്ടെത്തി. — … Continue reading അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്