കീടനാശിനിയേല്‍ക്കല്‍ കൌമാരക്കാരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

കൌമാരക്കാര്‍ കൂടിയ തോതില്‍ കീടനാശിനിയേറ്റാല്‍ അത് വിഷാദരോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് ഒരു പഠനം കണ്ടെത്തി. University of California യിലെ ഗവേഷകര്‍ 2008 ന് ശേഷം Ecuadorian Andes ലെ പാടങ്ങള്‍ക്കടുത്തുള്ള കുട്ടികളുടെ വികാസത്തെ പിന്‍തുടരുകയായിരുന്നു. International Journal of Hygiene and Environmental Health ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 11 - 17 വയസ് പ്രായമുള്ള 529 കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. അവര്‍ കുട്ടികളുടെ രക്തത്തിലെ എന്‍സൈം ആയ acetylcholinesterase … Continue reading കീടനാശിനിയേല്‍ക്കല്‍ കൌമാരക്കാരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്

ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ ജോര്‍ദ്ദാനില്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ നായ്കളോടൊപ്പം കഴിഞ്ഞിരുന്നു. അവയെ വേട്ടയാടലിന് ഉപയോഗിച്ചതായും കരുതുന്നു. University of Copenhagen നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. പഠനസ്ഥലത്ത് archaeological അവശിഷ്ടങ്ങളില്‍ hares ഉം മറ്റ് ചെറു ഇരകളുടേയും എണ്ണത്തിലെ നാടകീയമായ വര്‍ദ്ധനവില്‍ നിന്ന് നായ്കളെ വേട്ടയാടലിലേക്ക് കൊണ്ടുവന്നത് ആകാം എന്ന് കരുതുന്നു. 14,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായ്കളെ Near East ലെ മനുഷ്യര്‍ വളര്‍ത്താന്‍ തുടങ്ങിയത്. പക്ഷേ അത് യാദൃശ്ഛികമോ ചിലപ്പോള്‍ ബോധപൂര്‍വ്വമോ ആകാം. … Continue reading ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്

ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

വെറും 7 മാസത്തിനുള്ളില്‍ ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു. പ്രതിദിനം 1.4 കീടനാശിനിക്ക് അംഗീകാരം എന്ന തോതാണ്. അംഗീകാരം കൊടുത്ത കീടനാശിനികളില്‍ ചിലത് യൂറോപ്പിലും അമേരിക്കയിലും മറ്റിടങ്ങളിലും നിരോധിച്ചവയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീല്‍. വമ്പന്‍ സോയ കൃഷിക്ക് അത് വ്യാപകമായി ഉപയോഗിക്കുന്നു. പുതിയ കീടനാശിനികള്‍ക്ക് പുറമേ കീടനാശിനികളുടെ ആരോഗ്യ ആഘാതത്തെക്കുറിച്ച് വിശകലനം ചെയ്യാനായി രൂപികരിച്ച പുതിയ നിയന്ത്രണ ചട്ടക്കൂട് toxicological classifications നെ ചെറുതാക്കുകയും ചെയ്തു. ബോള്‍സനാരോയുടെ … Continue reading ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

ചെറിയ അളവ് കഞ്ചാവ് പോലും കൌമാര തലച്ചോറിന്റെ വ്യാപ്തം മാറ്റുന്നു

കൌമാരക്കിലെ മയക്ക് മരുന്നിന്റെ ആഘാതം വ്യാകുലതയുണ്ടാക്കുന്നതാണെന്ന് പുതിയ പഠനം കാണിക്കുന്നു. Journal of Neuroscience ല്‍ വന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ അളവ് കഞ്ചാവിന്റെ ഉപയോഗം പോലും കൌമാര തലച്ചോറിന് മാറ്റമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങളിലെ അത് ഉപയോഗിക്കാത്തവരേക്കാള്‍ gray matter എന്ന ഭാഗത്തിന്റെ വികാസം കുറവായേ കാണപ്പെടുന്നുള്ളു എന്ന് ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. — സ്രോതസ്സ് med.uvm.edu | Jan 14, 2019 ശേഷ ജീവിത കാലം … Continue reading ചെറിയ അളവ് കഞ്ചാവ് പോലും കൌമാര തലച്ചോറിന്റെ വ്യാപ്തം മാറ്റുന്നു

#FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു

123 രാജ്യങ്ങളിലെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ #FridaysForFuture പ്രസ്ഥാനത്തിന്റെ ഭാഗമായി. ഇന്‍ഡ്യയിലും ആദ്യമായി കാലാവസ്ഥാ മാറ്റത്തിനെതിരായ സമരങ്ങള്‍ നടന്നു. സ്വീഡനിലെ 16 വയസായ പെണ്‍കുട്ടിയും കാലാവസ്ഥാ പ്രവര്‍ത്തകയും എല്ലാ വെള്ളിയാഴ്ചയും സ്വീഡനിലെ പാര്‍ളമെന്റിന് പുറത്ത് സമരം നടത്തിയ ഗ്രറ്റ തുന്‍ബര്‍ഗില്‍ നിന്ന് പ്രചോദനം നേടിയ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങളിലെ നൂറുകണക്കിന് കുട്ടികള്‍ ക്ലാസ് ഉപേക്ഷിച്ച് പുറത്ത് പോയി സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 200 കുട്ടികള്‍ സ്കൂള്‍ ബഹിഷ്കരിച്ചു. പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് കാര്‍ബണ്‍ ഉദ്‌വമനം കുറക്കണമെന്ന് അവര്‍ … Continue reading #FridaysForFuture: ഇന്‍ഡ്യയിലെ ചെറുപ്പക്കാരും കാലാവസ്ഥാ നീതി അന്വേഷിക്കുന്നു

ജര്‍മ്മനിയിലെ സുതാര്യതാ നിയമം ലംഘിച്ചതിന് ഫേസ്‌ബുക്കിന് 20 ലക്ഷം യൂറോ പിഴ ചുമത്തി

നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ വളച്ചൊടിച്ച ചിത്രം നല്‍കിയതിന് ജര്‍മ്മന്‍ അധികാരികള്‍ ഫേസ്‌ബുക്കിന് 20 ലക്ഷം യൂറോ പിഴ ചുമത്തി. രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സുതാര്യത നിയമത്തിന്റെ ലംഘനമായിരുന്നു അത്. തങ്ങള്‍ക്ക് കിട്ടിയ പരാതിയില്‍ അപൂര്‍ണ്ണമായ വിവരങ്ങള്‍ കൊടുക്കുന്നത് വഴി വെബ് ഭീമന്‍ വളച്ചൊടിച്ച ചിത്രമാണ് നല്‍കിയത് എന്ന് Federal Office of Justice നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞു. — സ്രോതസ്സ് reuters.com | Jul 2, 2019

ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില്‍ കല്‍ക്കരി വിമുക്തമായ ആഴ്ച

19ആം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ആദ്യമായി കല്‍ക്കരി ശക്തിയുടെ ജന്മ സ്ഥലമായ ബ്രിട്ടണില്‍ 7 ദിവസമായി കല്‍ക്കരി നിലയങ്ങളുപയോഗിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 1880കളില്‍ സ്ഥാപിച്ച ലോകത്തെ ആദ്യത്തെ കല്‍ക്കരി ഇന്ധനമായ വൈദ്യുതി നിലയം ബ്രിട്ടണിലാണുള്ളത്. പിന്നീടുള്ള നൂറ്റാണ്ടില്‍ കല്‍ക്കരിയായിരുന്നു പ്രധാന സാമ്പത്തിക driver. എന്നാല്‍ കല്‍ക്കരി നിലയങ്ങള്‍ വാതക നിലയങ്ങളേക്കാള്‍ ഇരട്ടി ആഗോളതപനത്തിന് കാരണമാകുന്ന, താപത്തെ തടഞ്ഞ് നിര്‍ത്തുന്ന CO2 പുറത്തുവിടുന്നു. അതുപോലെ മലിനീകരണം കുറക്കാനായി 1950കള്‍ക്ക് ശേഷം നിലയങ്ങള്‍ നഗരങ്ങളില്‍ നിന്ന് മാറ്റുകയുണ്ടായി. 2025 … Continue reading ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില്‍ കല്‍ക്കരി വിമുക്തമായ ആഴ്ച