ലേഖകന്‍: admin
താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു
പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019
കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
ഫേസ്ബുക്ക് നിങ്ങളുടെ ഇന്റര്‍നെറ്റിനെ മാറ്റുകയാണ്
ഇന്‍ഡ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉപഭോക്താവ്
2013 ലെ ലോകബാങ്കിന്റെ പുതിയ കണക്ക് കൂട്ടലനുസരിച്ച് ഇന്‍ഡ്യയുടെ Annual Replenishable Ground Water Resource 44700 കോടി ഘന മീറ്ററാണ് (447 BCM). 411 BCM ആണ് Net Annual Ground Water Availability. വിവധ ആവശ്യങ്ങള്‍ക്കായുള്ള നമ്മുടെ Annual Ground Water Draft (utilisation) എന്നത് 253 BCM ആണ്. — സ്രോതസ്സ് downtoearth.org.in | 02 Jul 2019
സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
Join / Register - Register your climate strike and support demonstration here! സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ദശലക്ഷക്കണക്കിന് വരുന്ന ഞങ്ങള്‍ ക്ലാസ് മുറികളും, ജോലിസ്ഥലങ്ങളും, വീടുകളും ഉപേക്ഷിച്ച് കാലാവസ്ഥാ പ്രവര്‍ത്തിയും കാലാവസ്ഥാ നീതിയും ആവശ്യപ്പെട്ടുകൊണ്ട് നിരത്തിലേക്കിറങ്ങുകയാണ്. ഇതുവരെ 185 രാജ്യങ്ങള്‍ സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്. അതായത് #FridaysForFuture ല്‍ ചേരാത്ത പത്ത് രാജ്യങ്ങളേ ഇനിയുള്ളു. ഓരോ ദിവസവും നഗരങ്ങള്‍ പുതിയ സമരത്തിന്റെ രജിസ്ട്രേഷന്‍ നടത്തുന്നു. അതിന്റെ എണ്ണം വര്‍ദ്ധിക്കുകയാണ്. 2350 നഗരങ്ങളാണ് … Continue reading സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ ആഗോള കാലാവസ്ഥാ സമരം
രാഷ്ട്രങ്ങളുണ്ടായത് എന്തുകൊണ്ട്?
ഇന്ന് ലോകത്ത് നാം ജീവിക്കുന്നത് രാഷ്ട്രങ്ങളിലാണ്. പക്ഷെ എന്തുകൊണ്ട് രാഷ്ട്രങ്ങളുണ്ടായി? സമൂഹം എന്തുകൊണ്ട് ഉണ്ടായി എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. അതുപോലെ രാഷ്ട്രങ്ങളുണ്ടാകാനും കാരണമുണ്ട്. പ്രകൃതിയില്‍ ജീവിക്കാന്‍ അനുയോജ്യമായ ശരീരഘടനയില്ലാത്തതിനാല്‍ തുടക്കം മുതലേ മനുഷ്യര്‍ കൂട്ടം ചേര്‍ന്നു ജീവിച്ചു. ആ കൂട്ടത്തെയാണ് സമൂഹം എന്ന് വിളിക്കുന്നത്. ആഹാരം കണ്ടെത്തുക എന്നതായിരുന്നു ആ സമൂഹത്തിന്റെ അതിപ്രധാനമായ ജോലി. കായ് കനികള്‍ തേടിഎടുക്കുകയും ചെറുമൃഗങ്ങളെ വേട്ടയാടിയും അവര്‍ അത് ചെയ്തു. അതുപോലെ കുടിക്കാന്‍ വെള്ളം വേണം ഉറങ്ങാന്‍ സുരക്ഷിതത്വം നല്‍കുന്ന സ്ഥലവും … Continue reading രാഷ്ട്രങ്ങളുണ്ടായത് എന്തുകൊണ്ട്?
ചെറിയ വിമര്‍ശനങ്ങളെ പോലും സര്‍ക്കാര്‍ ഭയക്കുന്നു
Rizwan Qaiser Rowlatt Act to UAPA So people must be more careful about govt.
നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു
ഈ വര്‍ഷം മെയില്‍ കുറഞ്ഞ ഇറക്കുമതി ചുങ്കവും വിലക്കുറവും കാരണം ശുദ്ധീകരിച്ച പാംമിന്റെ വാങ്ങല്‍ ഇരട്ടിയില്‍ കൂടുതലായതോടെ ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു എന്ന് ഒരു പ്രധാന വ്യാപാര സംഘം പറഞ്ഞു. കഴിഞ്ഞ മാസം പാമോയില്‍ ഇറക്കുമതി 8.18 ലക്ഷം ടണ്‍ ആയിരുന്നു. അതില്‍ 3.71 ലക്ഷം ടണ്‍ ശുദ്ധീകരിച്ച പാമോയില്‍ ആയിരുന്നു. മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാമോയിലുന്റെ ഇറക്കുമതി ചുങ്കം കുറക്കാനുള്ള ഇന്‍ഡ്യയുടെ തീരുമാനം ചുങ്കത്തെ പകുതിയാക്കി 5% ല്‍ എത്തിച്ചു. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ … Continue reading ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു